ഓൺലൈൻ വഴി വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രധാനി പിടിയിൽ
text_fieldsരാമപ്രസാദ്
ആലപ്പുഴ: വീട് വെയ്ക്കുന്നതിനായി ഓൺലൈൻ വഴി വായ്പ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മാവേലിക്കര സ്വദേശിനിയായ യുവതിക്ക് വീട് വെയ്ക്കുന്നതിനായി ഓൺലൈൻ വഴി ലോൺ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി ടി.രാമപ്രസാദ് (42) നെയാണ് ചെന്നൈയിൽ നിന്നും പിടികൂടിയത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പിടികൂടുന്നത്.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്. പി കെ.എൽ സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ടി.വി ഷിബു, എസ് .ഐ ഡി. സജികുമാർ, സീനിയർ സി.പി.ഒ പി.എ.നവാസ്, സി.പി.ഒ റികാസ് എന്നിവരാണ് ചെന്നൈയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

