Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലന്‍സില്‍ ജോലി...

വിജിലന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

text_fields
bookmark_border
വിജിലന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍
cancel

ഗു​രു​വാ​യൂ​ര്‍: വി​ജി​ല​ന്‍സി​ല്‍ ഡ്രൈ​വ​റു​ടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. ആ​ല​ത്തൂ​ര്‍ വെ​ങ്ങ​ന്നി​യൂ​ര്‍ സ്വ​ദേ​ശി​നി ആ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ രേ​ഷ്മ​യെ​യാ​ണ് (26) ടെം​പി​ള്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ശ്രീ​ദ​ത്തി​ല്‍നി​ന്ന് 34,000 രൂ​പ​യും ബ്ര​ഹ്മ​കു​ളം സ്വ​ദേ​ശി ആ​ഷി​ക്കി​ല്‍നി​ന്ന് 36,000 രൂ​പ​യു​മാ​ണ് രേ​ഷ്മ കൈ​പ്പ​റ്റി​യ​ത്. രേ​ഷ്മ​ക്കെ​തി​രെ ജോ​ലി ത​ട്ടി​പ്പി​ന് നേ​ര​ത്തേ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മു​ന്‍വി​വാ​ഹം മ​റ​ച്ചു​വെ​ച്ച് വി​വാ​ഹ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും ഭ​ര്‍ത്താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ല്‍ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യ​തി​ന് പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ര്‍ത്ത് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. ടെം​പി​ള്‍ എ​സ്.​എ​ച്ച്.​ഒ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്‍ എ​സ്.​ഐ​മാ​രാ​യ ഐ.​എ​സ്. ബാ​ല​ച​ന്ദ്ര​ന്‍, കെ. ​ഗി​രി, എ.​എ​സ്.​ഐ വി.​എം. ശ്രീ​ജി​ത്ത്, സീ​നി​യ​ര്‍ സി.​പി.​ഒ ജോ​ബി ജോ​ര്‍ജ്, സി.​പി.​ഒ​മാ​രാ​യ ഷീ​ജ, ജി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilancejob fraud
News Summary - Fraud by offering employment in Vigilance; woman arrested
Next Story