Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമനം കിട്ടിയില്ല, സമരപ്പന്തലും ബാക്കിയായില്ല; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ സർക്കാറിനെതിരെ ഫ്രറ്റേണിറ്റി

text_fields
bookmark_border
https://www.madhyamam.com/tags/Fraternity
cancel
camera_alt

ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ സന്ദ​ർ​ശിക്കുന്നു

തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസിനെ വെച്ച് പൊളിച്ചത് പ്രതിഷേധാർഹമാണെന്നും സമരക്കാരോട് സർക്കാർ ജനാധിപത്യപരമായി പെരുമാറണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.

സമരപ്പന്തൽ പൊലീസ് പൊളിച്ചതിനെ തുടർന്ന് ഉദ്യോഗാർഥികളെ വീണ്ടും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ. കഴിഞ്ഞയാഴ്ചയും പൊലീസിന്റെ അതിക്രമം ഉണ്ടായിരുന്നു. ഉദ്യോഗാർഥികൾക്കെതിരെ നിരന്തരം കേസ് എടുക്കുന്നത് പ്രതിഷേധാർഹമാണ്.

എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കുക, അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചകൾ പരിഹരിക്കുകയും നിയമനങ്ങൾ സുതാര്യവുമാക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉദ്യോഗാർഥികൾ ഉയർത്തുന്നുണ്ട്.

അവർ ഉയർത്തുന്ന ഒരാവശ്യം ഒഴികെ ബാക്കിയെല്ലാം നടപ്പിലാക്കിയെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ, തീരുമാനങ്ങളൊന്നും നടപ്പിൽവരുത്തിയതായി കാണുകയോ, ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കാൻ സർക്കാറിന് കഴിയുകയോ ചെയ്യുന്നില്ല.

സമരക്കാരുമായി ജനാധിപത്യപരമായി ആശയവിനിമയം നടത്തേണ്ട സർക്കാർ സമരത്തെ അടിച്ചൊതുക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കൾ വിമർശിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, സെക്രട്ടറി രഞ്ജിത ജയരാജ്, ഇജാസ് ഇഖ്‌ബാൽ, ഷാഹിൻ തൻസീർ എന്നിവർ സമരപ്പന്തലിലെ സന്ദർശനത്തിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story