ഫ്രറ്റേണിറ്റി: ഷംസീർ ഇബ്രാഹീം ദേശീയ പ്രസിഡൻറ്
text_fieldsന്യൂഡൽഹി: ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻറായി ഷംസീർ ഇബ്രാഹിമിനെ തെരഞ്ഞെടുത്തു. മതി അംബേദ്കർ (തമിഴ്നാട്), മുഹമ്മദ് അസിം (രാജസ്താൻ), അബു ജഅ്ഫർ (പശ്ചിമ ബംഗാൾ) എന്നിവരെ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. തലശ്ശേരി സ്വദേശിയാണ് ഷംസീർ ഇബ്രാഹിം.
വൈസ് പ്രസിഡൻറുമാർ: ഉച്ചങ്ഗി പ്രസാദ് (കർണാടക), അബുൽ അഅ്ല സുബ്ഹാനി (ഡൽഹി), റോഹിന ഖാത്തുൻ (പശ്ചിമ ബംഗാൾ). സെക്രട്ടറിമാർ: അഫ്രീൻ ഫാത്തിമ, ഫിർദൗസ് അഹ്മദ്, അബു തൽഹ, സാന്ദ്ര എം.ജെ, ഐഷ റെന്ന, മുഹമ്മദ് അലി. ദേശീയ സെക്രേട്ടറിയറ്റ് അംഗങ്ങളായി ഷർജിൽ ഉസ്മാനി, വസീം ആർ.എസ് എന്നിവരെയും തെരഞ്ഞെടുത്തു. ഹൈദരാബാദിൽ തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ് നേതൃത്വം നൽകി.

