Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസിൽ...

മഹാരാജാസിൽ ഫ്രറ്റേണിറ്റി ജാഥക്കിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

text_fields
bookmark_border
മഹാരാജാസിൽ ഫ്രറ്റേണിറ്റി ജാഥക്കിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
cancel

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറി​​െൻറ ‘സാഹോദര്യ രാഷ്​ട്രീയ ജാഥ’ സ്വീകരണ പരിപാടിക ്കിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ലാത്തിയടിയേറ്റ് ഫ്രറ്റേണിറ്റി പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന നേത ാക്കളടക്കം ആറുപേർ അറസ്​റ്റിലായി.

കോളജിലെ എം.എ പൊളിറ്റിക്സ് രണ്ടാംവർഷ വിദ്യാർഥിയും ഫ്രറ്റേണിറ്റി യൂനിറ്റ് ഭാരവാഹിയുമായ ഫുആദിനാണ് തലക്ക് പരിക്കേറ്റത്. തുടർന്ന്​ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്രീൻ, ദേശീയ കമ്മിറ്റി അംഗം സാന്ദ്ര ജോസഫ്, ജില്ല ജനറൽ സെക്രട്ടറി തൻസീർ കുഞ്ഞുണ്ണിക്കര, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം ഫരീദ്​ കോതമംഗലം, യൂനിറ്റ് സെക്രട്ടറി നിഹാദ്, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം ഷീബ ഡേവിഡ് എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ സംസ്ഥാന പ്രസിഡൻറ്​ ഷംസീർ ഇബ്രാഹീം നയിക്കുന്ന ‘സാഹോദര്യ രാഷ്​ട്രീയ ജാഥ’ക്ക് മഹാരാജാസ് കോളജിൽ ഒരുക്കിയ സ്വീകരണം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കോളജിൽ സ്വീകരണം നടത്താൻ പ്രിൻസിപ്പലി​​െൻറ അനുമതി ലഭിച്ചിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിൽ ജാഥ കോളജിലേക്ക് പ്രവേശിക്കാനിരിക്കെ കവാടത്തിൽ നിലയുറപ്പിച്ച പൊലീസ് തടഞ്ഞു. സംഘർഷ സാധ്യതയുള്ളതിനാൽ കോളജിനകത്ത് പരിപാടി നടത്താനാവില്ലെന്ന് അസി. കമീഷണർ കെ. ലാൽജി വ്യക്തമാക്കി.

പ്രിൻസിപ്പലി​​െൻറ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസുകാർ പ്രവർത്തകരെ തടഞ്ഞു. ഈ സമയത്തെല്ലാം കോളജ് വളപ്പിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ ജാഥക്കെതിരെ മുദ്രാവാക്യം വി‍ളിക്കുന്നുണ്ടായിരുന്നു. ഫ്രറ്റേണിറ്റി പ്രവർത്തകരായ കോളജ്​ വിദ്യാർഥികൾ അകത്തുകയറിയപ്പോൾ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. പുറത്തെത്തിക്കുന്നതിനിടെ പൊലീസ് ലാത്തി വീശിയപ്പോഴാണ് ഫുആദിന് തലക്കടിയേറ്റത്. തുടർന്ന് നേതാക്കളെ അറസ്​റ്റ്​ ചെയ്തുനീക്കി. പിന്നീട് കോളജിനുപുറത്തെ റോഡിൽ പ്രവർത്തകർ പ്രതിഷേധയോഗം ചേർന്നു.

ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.ബി.എം ഫർമിസ്, ജനറൽ സെക്രട്ടറിമാരായ കെ.എസ്. നിസാർ, മഹേഷ് തോന്നക്കൽ, സെക്രട്ടറി അനീഷ് പറമ്പുഴ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള നേതാക്കളുൾ​െപ്പടെ കോളജിനകത്തുണ്ടായിട്ടും നേരത്തേ അനുമതി വാങ്ങിയ തങ്ങളെ അകത്തുകയറ്റാതിരിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharajas collegefraternity movement. SFI
News Summary - fraternity movement
Next Story