കെ.ടി.യു പരീക്ഷയിലെ കൂട്ട തോല്‍വി; മൂല്യനിര്‍ണയ വീഴ്ചയിൽ നടപടി വേണം -ഫ്രറ്റേണിറ്റി
text_fieldsതിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല 2019 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി ടെക് പരീക്ഷയില്‍ വിദ് യാര്‍ഥികളുടെ കൂട്ട തോല്‍വിക്ക് കാരണക്കാരായ അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.
മൂല്യനിര്‍ണയത്തില്‍ സംഭവിച്ച അനാസ്ഥയാണ് കൂട്ട തോല്‍വിക്ക് കാരണമായത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പുനര്‍മൂല്യനിര്‍ണയത്തിന് സംവിധാനം ഒരുക്കണം. രണ്ട് വിഷയങ്ങളിലാണ് കൂട്ട തോല്‍വി സംഭവിച്ചത്. മറ്റു വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ പോലും ഈ വിഷയങ്ങളില്‍ മാത്രം പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെല്ലാം കൂട്ട തോല്‍വി സംഭവിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തില്‍ വന്ന അപാകതയാണ് ഇതിന് കാരണം.
പൊതുവെ ലളിതമായിരുന്ന പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വിദ്യാർഥികള്‍ക്ക് കനത്ത ആഘാതമാണ് പരീക്ഷാ ഫലം നല്‍കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഇത്തരം കെടുകാര്യസ്ഥതകള്‍ തുടര്‍ക്കഥ ആകുമ്പോഴും വളരെ ഉദാസീനമായ നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാല അധികൃതരും സ്വീകരിക്കുന്നത്. അധികാരികള്‍ ഈ നിലപാട് തിരുത്തണമെന്ന് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
