Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsbookmark_border
കോഴിക്കോട്: കഴിഞ്ഞ മാസം തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പങ്ങളിൽ എല്ലാം തകർന്ന ദുരിത ബാധിതർക്ക് കൈത്താങ്ങമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്. സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാമ്പത്തിക സമാഹരണം നടത്തിയത്. സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നായി 1,57,490 രൂപയാണ് ഭൂകമ്പ ദുരിത ബാധിതർക്കായി സമാഹരിച്ചത്.
സഹായ ധനം ഫ്രറ്റേണിറ്റി മൂവ്മന്റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്കി എംബസി ഓഫിസിൽ വെച്ച് ഇന്ത്യയിലെ തുർക്കി വിദേശകാര്യ പ്രതിനിധി ഫിറാത്ത് സുനാലിന് കൈമാറി. ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളായ നുഹ മറിയം, മൻഷാദ് മനാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

