ഫ്രറ്റേണിറ്റി: ഇ.കെ. റമീസ് അഖിലേന്ത്യ പ്രസിഡന്റ്
text_fieldsഇ.കെ. റമീസ്
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റായി ഇ.കെ. റമീസിനെ (കേരളം) തെരഞ്ഞെടുത്തു. രണ്ടുദിവസമായി നോർത്ത് ഗോവയിലെ മാപ്സയിൽ ചേർന്ന ദേശീയ ജനറൽ കൗൺസിലാണ് 2025-27 കാലയളവിലേക്കുള്ള ദേശീയ കമ്മിറ്റി ഭാരവാഹികളെയും നിർവാഹക സമിതിയെയും തെരഞ്ഞെടുത്തത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി വേളം സ്വദേശിയായ ഇ.കെ. റമീസ് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അഫ്രീൻ ഫാത്തിമ, ലുബൈബ് ബഷീർ, മുഹമ്മദ് അൽഫൗസ് എന്നിവരെ ജനറൽ സെക്രട്ടറിമാരായും എം.ജെ. സാന്ദ്ര, ഉമർ ഫാറൂഖ് ഖാദിരി, മതീൻ അഷ്റഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
ഷഹീൻ അഹ്മദ്, റിഹാന, നിദ പർവീൺ, മുഹമ്മദ് ഇനാം, ബുർഹാനുദ്ദീൻ എന്നിവർ സെക്രട്ടറിമാരാണ്. ഫ്രറ്റേണിറ്റി മൂവ്മെൻറ് ഉപദേശക സമിതി അംഗങ്ങളായ സുബ്രഹ്മണി അറുമുഖവും ഷംസീർ ഇബ്രാഹിമും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

