Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് നാളെ...

സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

text_fields
bookmark_border
സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്
cancel

തിരുവനന്തപുരം: നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ നാളെ (2026 ജൂലൈ 24 വെള്ളി) ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്തിനും ഭരണകൂട അനാസ്ഥക്കുമെതിരെയാണ് സമരം.


ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ലോക് ഭവൻ മാർച്ചും മലപ്പുറത്തും എറണാകുളത്തും നൈറ്റ് വിജിലും പാലക്കാട്ട് റെയിൽവേ സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സമരങ്ങൾ ശക്തമാക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.

എസ്.എഫ്.ഐയും നാളെ അഖിലേന്ത്യ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇനന് എസ്.എഫ്‌.ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ കോളജ് കാമ്പസുകളിൽ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും ക്ലാസുകൾ ബഹിഷ്കരിക്കാനുമാണ് കെ.എസ്.യു തീരുമാനം. ഭരണകൂട ഭീകരതക്ക് എതിരായാണ് വിദ്യാഭ്യാസ ബന്ദെന്ന് കെ.എസ്.യു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraternity MovementEducation bandh
News Summary - Fraternity announces education bandh tomorrow
Next Story