Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ.ബിസി സ്‌കോളർഷിപ്പ്...

ഒ.ബിസി സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി നൽകാൻ ഫ്രറ്റേണിറ്റി നിവേദനം നൽകി

text_fields
bookmark_border
ഒ.ബിസി സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി നൽകാൻ ഫ്രറ്റേണിറ്റി നിവേദനം നൽകി
cancel

തിരുവനന്തപുരം: ഒ.ബി.സി വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം സംബന്ധിച്ച്​ സ്കോളർഷിപ്പ് സ്പെഷ്യൽ ഓഫീസിർക്ക്​ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ നിവേദനം നൽകി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത് വളരെ വൈകിയായതിനാൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള സാവകാശം ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്ത് അപേക്ഷാ കാലയളവ് അടിയന്തിരമായി നീട്ടണമെന്ന് നേതാക്കൾ സ്‌കോളർഷിപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.

സാങ്കേതിക തകരാർ പരിഹരിച്ചത് നിലവിൽ അപേക്ഷക്ക് നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിക്ക് തൊട്ടുമുൻപ് മാത്രമായതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 30 വരെ നീട്ടുമെന്ന് സ്പെഷ്യൽ ഓഫീസർ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി എസ്​ മുജീബുറഹ്മാന്‍റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്​. സംസ്ഥാന സെക്രട്ടറി ആദിൽ എ, തിരുനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നബീൽ പാലോട് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
TAGS:obc scholarshipFraternity Movement
News Summary - Fraternity gave petition
Next Story