ടി.ജി. മോഹൻദാസിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി; ‘കേസെടുത്ത് തുറങ്കിലടക്കണം’
text_fieldsതിരുവനന്തപുരം: ജന്ദർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ കേസ് എടുത്ത് ജയിലിടക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. യൂ ട്യൂബ് ചാനലിലൂടെ മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം ഇതിനകം നിരവധി പരാതികൾ പൊലീസിന് സമർപ്പിച്ചിട്ടുണ്ട്.
ജന്ദർമന്തറിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയവരെ വെടിവെച്ചു കൊല്ലണമെന്നും അവിടെ കൂടിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്നും മോഹൻദാസ് പറയുന്നുണ്ട്. പ്രതിഷേധിക്കാൻ ഒത്തുചേർന്ന വിദ്യാർഥിനികൾ ബലാംത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമർശവും അയാൾ നടത്തുന്നു.
സമൂഹത്തിൽ വലിയ ആഘാതങ്ങൾ സൃഷ്‌ടിക്കുന്ന ഈ പരാമർശങ്ങൾക്കെതിരെ പൊലീസ് ഇന്നുതന്നെ ശക്തമായ നടപടിയെടുക്കണം. കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ സ്പർധ സൃഷ്ടിക്കൽ തുടങ്ങിയവകുപ്പുകൾ പ്രകാരം കേസെടുത്ത് മോഹൻദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

