ഫ്രറ്റേണിറ്റി ‘ഡിഗ്നിറ്റി കോൺഫറൻസ്’ നാളെ
text_fieldsകോഴിക്കോട്: ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സാധ്യമാവുക എന്ന ആശയവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഡിഗ്നിറ്റി കോൺഫറൻസ്’ ഞായറാഴ്ച ഫറോക്കിൽ നടക്കും. രാവിലെ 9.30 മുതൽ രാത്രി വരെ ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിലാണ് പരിപാടിയെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തിലധികം വിദ്യാർഥി-യുവജനങ്ങൾ അണിനിരക്കുന്ന കോൺഫറൻസിൽ ഉമർ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ആസിം ഖാൻ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ, ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം, ഡോ. എ.കെ. സഫീർ, മുനീബ് എലങ്കമൽ, തബ്ഷീറ സുഹൈൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

