Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതീയ പീഡനം;...

ജാതീയ പീഡനം; അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ഫ്രറ്റേണിറ്റി

text_fields
bookmark_border
ജാതീയ പീഡനം; അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ഫ്രറ്റേണിറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പി​ക​യി​ൽ നി​ന്നു​ണ്ടാ​യ നി​ര​ന്ത​ര ജാ​തി പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് നേ​മം വി​ക്ട​റി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സു​കാ​രി ദ​ലി​ത് വി​ദ്യാ​ർ​ഥി​നി ആ​ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ സ​മ​ഗ്രാ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ച്ച​ന പ്ര​ജി​ത്ത്.

ആ​ര​തി​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​ധ്യാ​പി​ക​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര​തി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ധ്യാ​പി​ക​യെ സം​ര​ക്ഷി​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പൊ​ലീ​സും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ അ​ബ്ദു​ൽ റ​ഹീം, സെ​ക്ര​ട്ട​റി ഗോ​പു തോ​ന്ന​ക്ക​ൽ, ജി​ല്ല പ്ര​സി​ഡ​ന്റ് അം​ജ​ദ് ക​ണി​യാ​പു​രം, ജി​ല്ല സെ​ക്ര​ട്ട​റി ഫൈ​സ​ൽ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CasteFraternity MovementFraternityVictory Girls Higher Secondary School Nemom
News Summary - Fraternity Demands Filing a Murder Case Against Teacher for Caste Persecution
Next Story