സുധാകരനോട് എന്നും ബഹുമാനം; നിയമനടപടിയില്ലെന്ന് ഫ്രാൻസിസിെൻറ മകൻ
text_fieldsകണ്ണൂർ: ബ്രണ്ണൻ കോളജിൽ സുധാകരനൊപ്പം പഠിച്ച ഫ്രാൻസിസിെൻറ മകൻ ജോബി കെ. സുധാകരനെ കാണാൻ കണ്ണൂരിലെത്തി. ഞായറാഴ്ച രാത്രിയാണ് ജോബി കണ്ണൂർ നടാലിലെ സുധാകരെൻറ വീട്ടിലെത്തിയത്. സുധാകരനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും അച്ഛെൻറ സ്ഥാനത്താണ് കാണുന്നതെന്നും ജോബി പറഞ്ഞു. സുധാകരനോട് എന്നും ബഹുമാനമാണ്. സുധാകരനെതിരെ ഒരു നിയമനടപടിയുടെ ആവശ്യമില്ലെന്നും ജോബി പറഞ്ഞു.
ബ്രണ്ണൻ കോളജിലെ പഠനകാലത്ത് പിണറായി വിജയനെ കെ.എസ്.യു പ്രവർത്തകനായ ഫ്രാൻസിസ് ആക്രമിച്ചെന്ന സുധാകരെൻറ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ ഫ്രാൻസിസിെൻറ മകൻ ജോബിയും ഭാര്യയും രംഗത്തുവന്നിരുന്നു. സുധാകരെൻറ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ജോബി നേരത്തെ അറിയിച്ചിരുന്നു.

