Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് വാടിക്കരിഞ്ഞ് രണ്ടില; കേരള കോൺഗ്രസ് പോരാട്ടത്തിൽ ഫ്രാൻസിസ് ജോർജിന് വിജയം

text_fields
bookmark_border
Francis George
cancel

44 വ​ർ​ഷ​ത്തി​ന്​ ശേ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ൾ നേ​ർ​ക്കു​നേ​ർ ഏറ്റുമുട്ടിയ കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പിൽ യു.​ഡി.​എ​ഫി​നും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം. കോ​ൺ​ഗ്ര​സി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ​വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തതോടെ യു.​ഡി.​എ​ഫ്​ വിജയം അ​നാ​യാ​സമായി.

ഒടുവിലത്തെ കണക്ക് പ്രകാരം ഫ്രാൻസിസ് ജോർജിന്‍റെ ഭൂരിപക്ഷം 80286 വോട്ട് ആണ്. ഫ്രാൻസിസ് 332777ഉം തോമസ് ചാഴിക്കാടനും 252491 വോട്ടും തുഷാർ വെള്ളാപ്പള്ളി 151417 വോട്ടും നേടി. 2019ൽ 1,06,259 ഭൂരിപക്ഷത്തിലാണ് യു.​ഡി.​എ​ഫ് സ്ഥാനാർഥിയായിരുന്ന തോ​മ​സ്​ ചാ​ഴി​കാ​ട​ൻ വിജയിച്ചത്. എ​ൽ.​ഡി.​എ​ഫ് സ്ഥാനാർഥി വി.​എ​ൻ. വാ​സ​വ​ൻ 3,14,787 വോട്ടും പി.​സി. തോ​മ​സ്​ (എ​ൻ.​ഡി.​എ) 1,06,259 വോട്ടും നേടിയിരുന്നു.

ഏ​ഴ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ലും യു.​ഡി.​എ​ഫി​നു​ള്ള സ്വാ​ധീ​നമാണ് കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് വിഭാഗം സ്ഥാനാർഥി ഫ്രാ​ൻ​സി​സ്​ ജോ​ർ​ജി​ന്​ അ​നു​കൂ​ല​മാ​യ ഒരു ഘടകം. കോ​ട്ട​യം, പി​റ​വം, പു​തു​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി, പാ​ലാ യു.ഡി.എഫിന്‍റെയും ഏ​റ്റു​മാ​നൂ​ർ, വൈ​ക്കം മ​ണ്ഡ​ല​ങ്ങ​ൾ എൽ.ഡി.എഫിന്‍റെയും കൈവശമുള്ള നിയമസഭ മണ്ഡലങ്ങൾ.

ക്രി​സ്ത്യ​ൻ, നാ​യ​ർ, ഈ​ഴ​വ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ മ​ണ്ഡ​ല​ത്തി​ൽ സമുദായ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. ക്രി​സ്ത്യാ​നി​ക​ൾ കൂ​ടു​ത​ലു​ള്ള മ​ണ്ഡ​ല​ത്തി​ൽ ഫ്രാ​ൻ​സി​സ്​ ജോ​ർ​ജി​ന് സ​ഭ​ക​ളു​മാ​യു​ള്ള ബ​ന്ധം​ ഗു​ണ​മാ​കു​മെ​ന്ന യു.​ഡി.​എ​ഫ്​ വിലയിരുത്തലും ശരിയായി. പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ 40,000ത്തോ​ളം വരുന്ന സ്​​ത്രീ​വോ​ട്ട​ർ​മാ​രും തെരഞ്ഞെടുപ്പിൽ നി​ർ​ണ​യ ഘടകമായിരുന്നു.

സ​മു​ദാ​യ, സ്ത്രീ ​വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ കോ​ട്ട​യം മ​ണ്ഡ​ലം യു.​ഡി.​എ​ഫി​ന്​ നേ​രി​യ മു​ൻ​തൂ​ക്കമുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പറഞ്ഞ് കേട്ടതാണ്. മ​റു​ക​ണ്ടം ചാ​ട​ലും വ്യ​ക്​​തി​ഹ​ത്യ​യും പ്ര​ചാ​ര​ണ രം​ഗ​ത്തെ ഇ​ള​ക്കി മ​റി​ച്ചെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വം യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യത് വിജയത്തിന് വഴിയൊരുക്കി. സി​റ്റി​ങ്​ എം.​പിയും കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം സ്ഥാനാർഥിയുമായ തോ​മ​സ്​ ചാ​ഴി​ക്കാ​ട​ന്‍റെ വ്യ​ക്​​തി​പ്ര​ഭാ​വം രാ​ഷ്ട്രീ​യ പോ​രി​ൽ ഇ​ക്കു​റി ഗു​ണം ചെ​യ്തില്ല. പിണറായി സർക്കാറിനെതിരായ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും രാ​ഷ്ട്രീ​യ ചേ​രി​തി​രി​വു​ക​ളും ജനവിധിയിൽ പ്രതിഫലിച്ചു.

കോട്ടയത്തെ രാഷ്ട്രീയ അതികായരായ ഉമ്മൻ ചാണ്ടിയും കെ.എം മാണിയും ഇല്ലാത്ത ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത നിലനിൽക്കുമ്പോഴാണ് കേരള കോൺഗ്രസ് ഇരുവിഭാഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയത്. മാണിയുടെ വിയോഗത്തിനു ശേഷം, അദ്ദേഹത്തിന്റെ പാർട്ടി മകൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫുമായി ചേർന്നു. ഈ നീക്കം കഴിഞ്ഞ നിയമസഭ തെ​രഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് നേട്ടം നൽകുകയും ചെയ്തു. എന്നാൽ, മുന്നണി വിട്ട കേരള കോൺഗ്രസിന്‍റെ പ്രതിനിധി ഇനി ലോക്സഭ കാണിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോട്ടയത്തെ കോൺഗ്രസും യു.ഡി.എഫും.

മ​ണ്ഡ​ല​ത്തി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റം ന​ട​ത്താൻ എ​ൻ.​ഡി.​എ സ്ഥാനാർഥി ബി.​ഡി.​ജെ.​എ​സ്​ അ​ധ്യ​ക്ഷ​ൻ​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളിക്ക് സാധിക്കു​മെ​ന്ന എ​ൻ.​ഡി.​എ​ പ്ര​തീ​ക്ഷ സഫലമായി. 2019ൽ എ​ൻ.​ഡി.​എ സ്ഥാനാർഥിയായിരുന്ന പി.​സി. തോ​മ​സ്​ നേടിയ 1,06,259 വോട്ട് ഒന്നര ലക്ഷമായി ഉയർത്താൻ തുഷാറിന് സാധിച്ചു. ഈ​ഴ​വ വോ​ട്ടു​ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം തു​ഷാ​ർ സ​മാ​ഹ​രിച്ചത് എ​ൽ.​ഡി.​എ​ഫി​ന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fransis George Win in High Margin in Kottayam Loksabha Elections
Next Story