ഫ്രാങ്കോ മുളയ്ക്കല്‍ സമർപ്പിച്ച വിടുതല്‍ ഹരജിയില്‍ വാദം തുടങ്ങി
text_fieldsകോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സമർപ്പിച്ച വിട ുതല്‍ ഹരജിയില്‍ വാദം തുടരും. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഇതിനെതിരെ പ്രോസിക്യൂഷെൻറ തടസ്സ ഹരജിയുമുണ്ട്. പ്രതിഭാഗത്തിെൻറ ആവശ്യപ്രകാരം രഹസ്യവാദമാണ് നടന്നത്.
ഇതിനിടെ, മൊഴികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഭാഗം ഹരജി ഫയൽ ചെയ്തു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുറത്തുവന്ന പുതിയ ലൈംഗികാരോപണം വാദത്തിെൻറ തുടക്കത്തിൽ പ്രതിഭാഗം ചൂണ്ടിക്കാട്ടി. മൊഴിയുടെ ഒരു പ്രത്യേക ഭാഗം മാത്രം പുറത്തുവന്നത് ഗൂഢാലോചനയാണ്. തുടർന്നാണ് ഇത്തരം വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.
കേസ് ഈ മാസം 29ലേക്ക് മാറ്റി. അന്ന് പ്രതിഭാഗം വാദം പൂർത്തിയായാൽ പ്രോസിക്യൂഷേൻറത് ആരംഭിക്കും. വാർത്തകൾ വിലക്കണമെന്ന ഹരജിയും വിധി പറയാൻ മാറ്റി. പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ഹാജരായത്. ഫ്രാങ്കോ മുളയ്ക്കൽ ശനിയാഴ്ചയും കോടതിയിൽ എത്തിയില്ല. കഴിഞ്ഞ മൂന്നു തവണയും കേസ് പരിഗണിച്ചപ്പോൾ ഇയാൾ ഹാജരായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
