Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാങ്കോ മുളയ്​ക്കലിനെ...

ഫ്രാങ്കോ മുളയ്​ക്കലിനെ കലണ്ടറിൽ ഉൾപ്പെടുത്തി ‘കത്തോലിക്കാസഭ’

text_fields
bookmark_border
ഫ്രാങ്കോ മുളയ്​ക്കലിനെ കലണ്ടറിൽ ഉൾപ്പെടുത്തി ‘കത്തോലിക്കാസഭ’
cancel

തൃ​ശൂ​ർ: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച ജ​ല​ന്ധ​ർ മു​ൻ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ലി​ന് ക​ല​ണ്ട​റി​ൽ ഇ​ടം ന​ൽ​കി ‘ക​ത്തോ​ലി​ക്കാ​സ​ഭ’. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത മു​ഖ​പ​ത്ര​മാ​യ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 2019 വ​ര്‍ഷ​ത്തെ ക​ല​ണ്ട​റി​ലാ​ണ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​​​െൻറ ഫോ​ട്ടോ വെ​ച്ചി​രി​ക്കു​ന്ന​ത്. ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​​​െൻറ ജ​ന്മ​ദി​ന ദി​വ​സം സൂ​ചി​പ്പി​ച്ചാ​ണ് ഫോ​ട്ടോ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 25നാ​ണ് ഫ്രാ​ങ്കോ​യു​ടെ ജ​ന്മ​ദി​നം. ക്രി​മി​ന​ല്‍ കു​റ്റ​ത്തി​ന് ജ​യി​ലി​ലാ​യ ഇ​തു​വ​രെ​യും കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കാ​ത്ത​യാ​ൾ​ക്ക്​ ക​ല​ണ്ട​റി​ൽ ഇ​ടം ന​ൽ​കി​യ​തി​നെ​തി​രെ സ​ഭ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റാ​രോ​പി​ത​നാ​യ ബി​ഷ​പ്പി​നെ സ​ഭ ഇ​പ്പോ​ഴും കൈ​വി​ട്ടി​ട്ടി​ല്ല എ​ന്ന​ത് സ​ഭ​യ്ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്ന്​ വി​മ​ര്‍ശ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. കു​റ്റ​വി​മു​ക്ത​നാ​കും​വ​രെ ബി​ഷ​പ്പി​നെ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍ത്താ​നു​ള്ള സ​ന്ന​ദ്ധ​ത സ​ഭ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന​തും വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​ണ്.

ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ബി​ഷ​പ്പി​ന് ജ​ല​ന്ധ​ര്‍ രൂ​പ​ത വ​ലി​യ സ്വീ​ക​ര​ണ​മൊ​രു​ക്കു​ക​യും പ്ര​ത്യേ​ക ദി​വ്യ​ബ​ലി അ​ര്‍പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​റ​കെ സാ​ക്ഷി​യാ​യ വൈ​ദി​ക​ൻ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തും ഫ്ര​ങ്കോ​യെ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് പു​തു​വ​ർ​ഷ ക​ല​ണ്ട​റി​ൽ ബി​ഷ​പ്പി​​​െൻറ ജ​ന്മ​ദി​നം ഫോ​ട്ടോ​സ​ഹി​തം സ്ഥാ​നം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBishop Franco Mulakkalcatalic church
News Summary - franco mulakkal's photo included in calendar -kerala news
Next Story