Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്​ ഫ്രാ​േങ്കായെ...

ബിഷപ്​ ഫ്രാ​േങ്കായെ കുറവിലങ്ങാട്​ മഠത്തിലെത്തിച്ച്​ തെളിവെടുത്തു

text_fields
bookmark_border
ബിഷപ്​ ഫ്രാ​േങ്കായെ കുറവിലങ്ങാട്​ മഠത്തിലെത്തിച്ച്​ തെളിവെടുത്തു
cancel

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കലിനെ പൊലീസ്​ കുറവിലങ്ങാട്​ നാടുകുന്ന്​ മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്​ത്രീയെ പീഡിപ്പിച്ച 20ാം നമ്പർ മുറിയിൽ ഞായറാഴ്​ച രാവിലെ 10.20നാണ്​​​ എത്തിച്ചത്​. 50 മിനിറ്റ്​ നീണ്ട തെളിവെടുപ്പിനൊടുവിൽ ഇവിടെയുണ്ടായിരുന്ന ബിഷപ്പി​​​െൻറ വസ്​ത്രങ്ങളടക്കം അന്വേഷണസംഘം ശേഖരിച്ചു.

കോട്ടയം പൊലീസ്​ ക്ലബിലായിരുന്ന ബിഷപ്പുമായി രാവി​െല 9.50നാണ്​ അന്വേഷണസംഘം കുറവിലങ്ങാ​േട്ടക്ക്​ പുറപ്പെട്ടത്​. വൈക്കം ഡിവൈ.എസ്​.പി ​െക. സുഭാഷി​​​െൻറ ഔദ്യോഗിക വാഹനത്തിലാണ്​ റോസ്​ നിറത്തിലെ ജുബയും പ്ലാൻറും ധരിച്ച ബിഷപ്​ എത്തിയത്​. ​െകട്ടിടത്തോട്​ ചേർന്ന ഷെഡിനകത്തേക്ക്​ വാഹനം കയറ്റി നിർത്തി​ പുറത്തുനിന്നവർക്ക്​ കാണാനാവാത്തവിധമാണ്​ മഠത്തിലേക്ക്​ പ്രവേശിപ്പിച്ചത്​. പ്രധാന ഗേറ്റിൽ മാധ്യമപ്രവർത്തകരെ പൊലീസ്​ തടഞ്ഞു.

കന്യാസ്​ത്രീയെ പീഡിപ്പി​ച്ച മുറിയിലേക്ക്​ പൊലീസ്​ അകമ്പടിയിൽ പോകു​േമ്പാൾ ഇടവഴിയിൽ നിന്ന കന്യാസ്ത്രീകളെ നോക്കി ചെറുപുഞ്ചിരിയോടെ ബിഷപ് അഭിവാദ്യം അർപ്പിച്ചു. പീഡനം നടന്ന ദിവസം ധരിച്ച വസ്​ത്രങ്ങൾ ഏതാണെന്നും ഇൗ മുറിയിൽ​ വെച്ചാണോ പീഡിപ്പിച്ചതെന്നും അന്വേഷണസംഘം ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. മറ്റുചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. തുടർന്ന്​ കന്യാസ്​ത്രീ പൊലീസിന്​ നൽകിയ പരാതി വായിച്ചുകേൾപ്പിച്ചു. പലതിനും ഇല്ല, അറിയില്ല എന്നി​ങ്ങനെയായിരുന്നു മറുപടി. പിന്നീട്​ സന്ദർശക ഡയറി, രേഖപ്പെടുത്തിയ ഒപ്പ്​ എന്നിവയടക്കം പരിശോധിച്ചു. സന്ദർശക രജിസ്​റ്ററിൽ വിവരങ്ങൾ ചേർത്ത പേജ്​ കാണിച്ചെങ്കിലും ഒാർമയി​െല്ലന്നായിരുന്നു മറുപടി. ​11.12ന്​​ സംഘം പൊലീസ്​ ക്ലബിലേക്ക്​ മടങ്ങി​. തിരിച്ചെത്തിയശേഷം വീണ്ടും ചോദ്യംചെയ്​തു.

മഠത്തിന്​ പുറത്ത്​ കാത്തുനിന്ന ജനം കൂക്കിവിളിച്ചാണ്​ എതിരേറ്റത്​. റോഡിൽ നിലയുറപ്പിച്ച ഇവർക്കുനേരെ ഫ്രാ​േങ്കാ കൈവീശി. പീഡനത്തിനിരയായ കന്യാസ്​ത്രീയും പിന്തുണച്ചവരും അടക്കമുള്ളവരെ തെളിവെടുപ്പ്​ സമയം സ്ഥാപനത്തോട്​ ചേർന്ന വൃദ്ധമന്ദിരത്തിലേക്ക്​ മാറ്റിയിരുന്നു. മഠത്തോട്​ ചേർന്ന ഹോസ്​റ്റലിലുള്ളവർക്കും പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയിരുന്നു. സുരക്ഷയൊരുക്കാൻ ദ്രുതകർമ സേനയെയും വനിത ​െപാലീസുകാരെയും ഉൾപ്പെടെ അണിനിരത്തിയിരുന്നു. കോടതി അനുവദിച്ച കസ്​റ്റഡി കാലാവധി തിങ്കളാഴ്​ച ഉച്ചക്ക്​ 2.30ന്​ അവസാനിക്കും. ഇതി​​​​െൻറ ഭാഗമായി പാലാ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsBishop Franco Mulakkal
News Summary - Franco mulakkal rape case-Kerala news
Next Story