Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാ​േങ്കാ...

ഫ്രാ​േങ്കാ മുളക്കലി​െൻറ അറസ്​റ്റ്​: നിർണായക തീരുമാനം ഇന്ന്​

text_fields
bookmark_border
ഫ്രാ​േങ്കാ മുളക്കലി​െൻറ അറസ്​റ്റ്​: നിർണായക തീരുമാനം ഇന്ന്​
cancel

കൊച്ചി: കന്യാസ്​ത്രീയെ ബലാത്സംഗം ചെയ്​തെന്ന പരാതിയിൽ ജലന്ധർ ബിഷപ് ആയിരുന്ന​ ഫ്രാ​േങ്കാ മുളയ്​ക്കലി​​​​​​ ​​​െൻറ അറസ്​റ്റ്​ സംബന്ധിച്ച​ നിർണായക തീരുമാനം വെള്ളിയാഴ്​ച. അദ്ദേഹം​ പറഞ്ഞ ചില കാര്യങ്ങളിൽക്കൂടി വ്യക്​തത വരുത്താ​നുണ്ടെന്ന്​ അന്വേഷണസംഘം അറിയിച്ചു. വെള്ളിയാഴ്​ച രാവിലെ 10.30ന്​ വീണ്ടും ചോദ്യം ചെയ്യലിന്​ ഹാജരാകാൻ അദ്ദേഹത്തോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അറസ്​റ്റ്​ അനിവാര്യമാണെന്ന നിയമോപദേശമാണ്​ ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷ​​​​​​​​​െൻറ (ഡി.ജി.പി) ഒാഫിസ്​ അനേഷണസംഘത്തിന്​ നൽകിയതെന്ന്​ അറിയുന്നു. ഇൗ സാഹചര്യത്തിൽ വെള്ളിയാഴ്​ച അറസ്​റ്റ്​ ഉണ്ടായേക്കും.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫിസിലെ ഹൈടെക് സെല്ലിൽ തുടർച്ചയായി രണ്ടാം ദിവസവും രാവിലെ 11 മുതൽ വൈകീട്ട്​ ആറുവരെ ഫ്രാ​േങ്കാ മുളക്കലിനെ ചോദ്യം ചെയ്​തു. കോട്ടയം എസ്​.പി എസ്​. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷ്​ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ നിരത്തി ക്രോസ് വിസ്താര രീതിയിലായിരുന്നു ചോദ്യം ചെയ്യൽ​. ഇതിന്​ ഉപചോദ്യങ്ങളടക്കം ഇരുന്നൂറോളം ചോദ്യങ്ങളടങ്ങിയ പുതിയ പട്ടിക തയാറാക്കി​. തനിക്കെതിരായ തെളിവുകൾക്ക്​ മുന്നിൽ മുഖം തിരിച്ച ഫ്രാ​േങ്കാ മുളക്കലിന്​ പല ചോദ്യങ്ങൾക്കും തൃപ്​തികരമായ മറുപടി നൽകാനായില്ല.

ബുധനാഴ്​ചയും ഏഴുമണിക്കൂറിലധികം ചോദ്യം ചെയ്​തിരുന്നു. ഇതിൽ ഫ്രാ​േങ്കാ മുളക്കൽ നൽകിയ മൊഴികൾ പൊലീസ്​ വിശകലനം ചെയ്യുകയും പലതിലും വൈരുധ്യം കണ്ടെത്തുകയും ചെയ്​തു. ഇത്​ നീക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു വ്യാഴാഴ്​ചത്തെ ചോദ്യം ചെയ്യൽ. അദ്ദേഹം​ പറഞ്ഞ ചില കാര്യങ്ങളിൽക്കൂടി വ്യക്​തത വരുത്താനുണ്ടെന്ന്​ കോട്ടയം എസ്​.പി എസ്​. ഹരിശങ്കർ ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. വ്യാഴാഴ്ച രാത്രി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഫ്രാ​േങ്കാ മുളക്കലി​​​​​​​​െൻറ മൊഴി വിശകലനം ചെയ്യും.

വെള്ളിയാഴ്​ചയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് അറസ്​റ്റ്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കും. ചോദ്യം ചെയ്യലുമായി അദ്ദേഹം പൂർണമായും സഹകരിക്കുന്നുണ്ട്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിലൂടെ ഒ​േട്ടറെ നിർണായക വിവരങ്ങൾ ലഭിച്ചു. ബിഷപ്പി​​​​​​​​​െൻറ മൊഴിയുടെ യാഥാർഥ്യം സംബന്ധിച്ച്​ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും എസ്​.പി വ്യക്​തമാക്കി.

രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ മുളക്കൽ​ വ്യാഴാഴ്ചയും ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. ആദ്യ പീഡനം നടന്ന 2014 മേയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നെന്നും ആവർത്തിച്ചു. കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദർശക രജിസ്​റ്റർ രേഖകളും തൊടുപുഴയിൽ എത്തിയില്ലെന്നതി​​​​​​​​​െൻറ ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മുന്നിൽ വെച്ചെങ്കിലും അവ​ തെറ്റാണെന്നായിരുന്നു അദ്ദേഹത്തി​​​​​​​​​െൻറ നിലപാട്​.

കന്യാസ്ത്രീയെ പരിചയമില്ലെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നുമുള്ള വാദങ്ങളും തെളിവുസഹിതം പൊലീസ് പൊളിച്ചു. തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് കന്യാസ്ത്രീകളെക്കുറിച്ച ചോദ്യത്തിന്​ താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. തുടർന്ന്​, െഎ.ജി വിജയ്​ സാഖറെ വൈകീട്ട്​ അ​േഞ്ചാടെ ഡി.ജി.പിയുടെ ഒാഫിസിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി.

നിലവിലെ തെളിവുകളുടെ അടിസ്​ഥാനത്തിൽ മുളക്കലിനെ അറസ്​റ്റ്​ ചെയ്യാനാകുമോ, ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നടപടി നീട്ടി വെ​േക്കണ്ടതുണ്ടോ എന്നീ കാര്യങ്ങളിലാണ്​​ പ്രധാനമായും നിയമോപദേശം തേടിയത്​. പഴുതുകളെല്ലാം അടച്ച്​ അറസ്​റ്റിലേക്ക്​ നീങ്ങാമെന്നാണ്​ ലഭിച്ച ഉപദേശം. ഇൗ സാഹചര്യത്തിലാണ്​ വെള്ളിയാഴ്​ചകൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്​. ചോദ്യം ചെയ്യലിനുശേഷം 6.30ഒാടെ പുറത്തിറങ്ങിയ ഫ്രാ​േങ്കാ മുളക്കൽ പൊലീസ്​ അകമ്പടിയോടെ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssex scandalmalayalam newsQUESTIONINGJalandhar BishopBishop Franco Mulakkal
News Summary - franco mulakkal questioning over today- kerala news
Next Story