Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാ​േങ്കാ...

ഫ്രാ​േങ്കാ മുളയ്​ക്കലിനെ നുണപരിശോധനക്ക്​ വിധേയമാക്കാൻ പൊലീസ്​ നീക്കം

text_fields
bookmark_border
ഫ്രാ​േങ്കാ മുളയ്​ക്കലിനെ നുണപരിശോധനക്ക്​ വിധേയമാക്കാൻ പൊലീസ്​ നീക്കം
cancel

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്​റ്റിലായ മുൻ ജലന്ധർ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കലിനെതിരെ കുരുക്ക്​ മുറുക്കാൻ അന്വേഷണസംഘം. നുണപരിശോധനക്ക്​ വിധേയനാക്കാൻ അനുമതി ആവശ്യപ്പെട്ട്​ കോടതിയിൽ അപേക്ഷ നൽകും. ചോദ്യം ചെയ്യലിലുടനീളം ബിഷപ്​ നിഷേധാത്​മക നിലപാടാണ്​ സ്വീകരിക്കുന്നത്​. തെളിവുകൾ നിരത്തിയുള്ള ചോദ്യത്തിനുപോലും അറിയില്ലെന്നാണ്​ മറുപടി​​. ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടുമില്ല. ഇൗ സാഹചര്യത്തിലാണ്​ ​നുണപരിശോധനക്ക്​ അനുമതി തേടുന്നത്​. നുണപരിശോധനക്ക്​ ബിഷപ്​ സമ്മതിക്കില്ലെന്ന വിലയിരുത്തലിലാണ്​ അന്വേഷണസംഘം​. വിസമ്മതിച്ചാലും അത്​ ​വിചാരണഘട്ടത്തിൽ കേസിന്​ ഗുണകരമാകുമെന്നാണ്​ വിലയിരുത്തൽ.

ഇതിനൊപ്പം കേസി​​​െൻറ വിവിധഘട്ടങ്ങളിൽ ഇരയെ സ്വാധീനിക്കാനും അപമാനിക്കാനും ​ശ്രമിച്ചവർക്കെതിരെയും തുടർനടപടി​ ആരംഭിച്ചിട്ടുണ്ട്​. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ സി.എം.​െഎ സഭ വൈദികൻ ജയിംസ് ഏർത്തയിൽ, ഇരയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ്​ സന്യാസിനി സമൂഹത്തിലെ പി.ആർ.ഒ സിസ്​റ്റർ അമല, ജലന്ധർ രൂപത പി.ആർ.ഒ പീറ്റർ കാവുംപുറം എന്നിവ​ർക്കെതിരെയാണ്​ അന്വേഷണം. ഇവ​െര അറസ്​റ്റ്​ ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്​. ഹൈകോടതിയിൽ ബിഷപ്പി​​​െൻറ ജാമ്യാപേക്ഷ വരുന്നതുകൂടി​ മുന്നിൽ കണ്ടാണിത്​.

ഇരയായ കന്യാസ്​ത്രീയെ സഹായിച്ച സിസ്​റ്ററെ ഫോണിൽ വിളിച്ച്​ സ്വാധീനിക്കാൻ ശ്രമി​െച്ചന്നാണ്​ ഏർത്തയിലിനെതിരെയുള്ള കേസ്​. പിൻവാങ്ങിയാൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്ന വൈദിക​​​െൻറ ഫോൺ സംഭാഷണം പുറത്തുവന്നത്​ വിവാദമായിരുന്നു. ഇതിൽ കേസെടുത്ത പൊലീസ്​ വൈദികനെ ചോദ്യംചെയ്​തിരുന്നു. മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തി​​​െൻറ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ ഇരയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ വനിത കമീഷനും കേസെടുത്തിരുന്നു.

കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുകളിൽ ഒരാഴ്​ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാണ്​ തീരുമാനം. ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ അ​ന്വേഷണസംഘത്തലവൻ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷിന്​ ഇതുസംബന്ധിച്ച നിർദേശം നൽകി. കന്യാസ്ത്രീ നൽകിയ പീഡനക്കേസ് ശക്തിപ്പെടുത്തുന്നതി​​​െൻറ ഭാഗമായാണിത്​. ഫാ. ജയിംസ് ഏർത്തയിൽ നേര​േത്ത പാലാ കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു. ബിഷപ്പിന്​ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കാനാണ്​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBishop Franco MulakkalPoligraph test
News Summary - Franco mulakkal poligraph test-Kerala news
Next Story