Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം: ഫ്രാങ്കോ...

പീഡനം: ഫ്രാങ്കോ മുളക്കലിന്​​ ക്രിമിനൽ ബന്ധമെന്ന് പോലീസ്

text_fields
bookmark_border
പീഡനം: ഫ്രാങ്കോ മുളക്കലിന്​​ ക്രിമിനൽ ബന്ധമെന്ന് പോലീസ്
cancel

കൊച്ചി: കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്​ ക്രിമിനൽ ബന്ധമെന്ന് പൊലീസ്. 2003 ൽ ജലന്ധറിൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ഫ്രാ​േങ്കാ മുളക്കലി​​​െൻറ അടുത്ത സുഹൃത്തായിരുന്നു. ലൈംഗിക പീഡനക്കേസിൽ ഫ്രാ​േങ്കാക്ക്​ സഹായവും സംരക്ഷണവും നൽകുന്നത് ഇയാളെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു.

ഫ്രാ​േങ്കാ മുളക്കലിന്​ സ്വകാര്യ സുരക്ഷ സേനയുമുണ്ട്​. സഹോദയ എന്ന പേരിലുള്ള ഈ സംഘത്തിൽ 150ലധികം യുവാക്കളുണ്ട്​. സഹോദയ അംഗങ്ങളിൽ ഏറെയും തൃശൂർ സ്വദേശികളാണെന്നും പൊലീസ്​ പറഞ്ഞു.

ജലന്ധർ ബിഷപ്പ് ഹൗസിൽ ഫ്രാ​േങ്കാ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ്​ എത്തിയത്​ റിപ്പോർട്ട്​ ചെയ്യാനെത്തിയ
മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും തൃശൂർ സ്വദേശികളായ സംഘമാണ്​. ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ ​െഎ.പി.എസ്​ ഓഫീസർ അന്വേഷണ സംഘത്തെ അറിയിച്ചു.

ഫ്രാ​േങ്കാക്ക്​ കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഇയാളുടെ ക്രിമിനൽ ബന്ധം വിശദമായി അന്വേഷിക്കുമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBishopnun rape caseBishop Franco Mulakkal
News Summary - Franco Mulakkal has criminal relations- Kerala police - Kerala news
Next Story