രഹസ്യമൊഴി വിവരങ്ങൾ സാധൂകരിച്ചു; അറസ്റ്റ് പഴുതുകൾ അടച്ച് മതിയെന്ന നിലപാടിൽ പൊലീസ്
text_fieldsകൊച്ചി: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് സംബന്ധിച്ച് ഏറെ കരുതലോടെ നീങ്ങാൻ ഉറച്ച് അന്വേഷണ സംഘം. തെളിവുകളെല്ലാം ശേഖരിക്കാൻ കഴിഞ്ഞെങ്കിലും അറസ്റ്റ് എല്ലാ പഴുതുകളും അടച്ചശേഷം മതിയെന്നാണ് സംഘത്തിെൻറ കൂട്ടായ തീരുമാനം. ബിഷപ്പിെൻറ അറസ്റ്റിന് സമ്മർദം ഏറുന്നതിനിടെ െഎ.ജി വിജയ് സാഖറെ, കോട്ടയം എസ്.പി എസ്. ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവർ വിവിധ തലങ്ങളിൽ ചർച്ച നടത്തുന്നുണ്ട്.
കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഏറക്കുറെ പൂർണമായും അന്വേഷണ സംഘത്തിന് സാധൂകരിക്കാനായിട്ടുണ്ട്. ബിഷപ്പിെൻറ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന വസ്തുതകൾ ശേഖരിക്കുകയും ചെയ്തു. ആരോപണങ്ങൾ നിഷേധിക്കുന്നതിനപ്പുറം ഒരു ചോദ്യത്തിനും തൃപ്തികരമായ മറുപടി നൽകാൻ ബിഷപ്പിന് കഴിഞ്ഞില്ല. ബിഷപ് പറഞ്ഞതിൽ പത്ത് ശതമാനം കാര്യത്തിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇത് കൂടി പൂർത്തിയായാൽ നിഷ്പ്രയാസം അറസ്റ്റിലേക്ക് നീങ്ങാമെങ്കിലും കേസിെൻറ നിയമപരമായ നിലനിൽപ് കൂടി ഉറപ്പാക്കി മുന്നോട്ട് പോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ആവശ്യമായ തെളിവുകൾ ശേഖരിക്കാനും ബിഷപ്പിെൻറ മൊഴികളിലെ വൈരുധ്യം പൂർണമായും നീക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്വന്തം നിലക്ക് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാനാണ് ഡി.ജി.പി അന്വേഷണ സംഘത്തിന് നൽകിയ നിർദേശം എന്നറിയുന്നു. അതേസമയം, തിരിച്ചടിയുണ്ടാകാൻ ഇടവരരുത് എന്ന് ഒാർമപ്പെടുത്തിയിട്ടുമുണ്ട്. തെളിവുകൾ ശക്തമാണെങ്കിൽ മാത്രം നടപടിയെടുക്കാമെന്ന നിലപാടിലാണ് സർക്കാറും. ബിഷപ്പിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരാളുടെ അറസ്റ്റിെൻറ കാര്യത്തിൽ പൊലീസിനും സർക്കാറിനും വീഴ്ച സംഭവിച്ചു എന്ന പഴി പിന്നീട് ഉയരാതിരിക്കാനാണ് ഇപ്പോഴത്തെ പഴുതടച്ച നീക്കം.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മതിയായ തെളിവുകളില്ലെന്ന വിലയിരുത്തലുണ്ടായാൽ സർക്കാറിന് വലിയ തിരിച്ചടിയാകും. ആവശ്യമെങ്കിൽ അറസ്റ്റിനുള്ള നടപടികൾ ഏറക്കുറെ പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. അവസാനവട്ട നടപടിയെന്ന നിലയിലാണ് മൊഴികളുടെ വിശകലനവും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലും. നിയമോപദേശത്തിനുള്ള മറുപടിയും വെള്ളിയാഴ്ച രാവിലെ ലഭിക്കും. ഇൗ സാഹചര്യത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായില്ലെങ്കിൽ അറസ്റ്റ് വൈകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
