Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വരം...

സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുന്നു -ഫ്രാങ്കോ മുളയ്​ക്കൽ

text_fields
bookmark_border
Bishop Franco
cancel

ജ​ല​ന്ധ​ര്‍: സ്വ​രം ന​ന്നാ​യി​രി​ക്കു​മ്പോ​ൾ പാ​ട്ടു​നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ൽ. ബി​ഷ​പ്​ സ്ഥാ​നം രാ​ജി​വെ​ച്ച ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ, ജ​ല​ന്ധ​ർ രൂ​പ​ത ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​വി​കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ​ത് ക​ള്ള​ക്കേ​സാ​ണ്. വെ​റു​തെ വി​ട്ടു​കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി വ​ന്ന​പ്പോ​ൾ ലോ​ക​ക​പ്പ്​ ജ​യി​ച്ച സ​ന്തോ​ഷ​മാ​യി​രു​ന്നു. തെ​റ്റൊ​ന്നും ചെ​യ്യാ​ത്ത​തി​നാ​ൽ ഭ​യ​മി​ല്ല. രാ​ഷ്ട്രീ​യ​മാ​യി സ​മു​ദാ​യം ശ​ക്തി​പ്പെ​ട​ണം. കോ​ൺ​ഗ്ര​സി​നെ​യോ, ബി.​ജെ.​പി​യെ​യോ അ​കാ​ലി​ദ​ളി​നെ​യോ പി​ന്തു​ണ​ക്ക​ണം. ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ മ​ന്ത്രി​യു​ണ്ടാ​യേ​ക്കാം. അ​ധി​ക​കാ​ലം ഇ​തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ല​ന്ധ​റി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ്.

ക​ത്തീ​ഡ്ര​ലി​ന് പു​റ​ത്ത് പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ഫ്രാ​ങ്കോ​യെ ഒ​രു​വി​ഭാ​ഗം​ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ക​ന്യാ​സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ൽ കു​റ്റ​മു​ക്ത​നാ​യെ​ങ്കി​ലും വ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​​ ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ രാ​ജി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Franco Mulakkal
Next Story