നെഞ്ചുവേദന; ഫ്രാങ്കോ ആശുപത്രിയിൽ
text_fieldsകോട്ടയം: തൃപ്പൂണിത്തുറയിൽനിന്ന് കോട്ടയത്തേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദനയെ തുടർന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്ന് രാത്രി 10.45ന് കാർഡിയോളജി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരേത്ത അറിയിപ്പ് കിട്ടിയതിനാൽ വിദഗ്ധ ഡോക്ടർമാർ സജ്ജരായിരുന്നു.
വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ വാഹനത്തിലാണ് ഫ്രാങ്കോയുണ്ടായിരുന്നത്. തനിക്ക് വല്ലാത്ത ക്ഷീണവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി വഴിമധ്യേ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ച് നിർദേശമനുസരിച്ചായിരുന്നു നടപടി.
പൊലീസ് വാഹനത്തിൽനിന്ന് നടന്നാണ് ബിഷപ് ആശുപത്രിയിലേക്ക് കയറിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിൽ രാത്രി താമസത്തിന് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി എട്ടുവരെ കോടതിയിൽ ഹാജരാക്കാൻ നിയമപരമായ സമയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.