ഫ്രാൻസിസ് ജോർജ് സത്യപ്രതിജ്ഞക്ക് എത്തിയത് ഓട്ടോറിക്ഷയിൽ
text_fieldsസത്യപ്രതിജ്ഞക്ക് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ പാർലമെന്റിലേക്ക് പോകാനൊരുങ്ങുന്ന ഫ്രാൻസിസ് ജോർജ് എം.പി
ന്യൂഡൽഹി: കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് സത്യപ്രതിജ്ഞക്ക് ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പാർലമെന്റിലെത്തിയത് ഓട്ടോറിക്ഷയിൽ. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.
വന്യജീവി വിഷയത്തിൽ പാർലമെന്റില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കി. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽതന്നെ റബർ ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിക്കും.
കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എം.പിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയി സർക്കാറിന്റെ കാലത്ത് സി.പി.ഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോടെം സ്പീക്കറാക്കിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

