എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഫ്രാൻസിസ് ജോർജ് എത്തിയത് ഓട്ടോറിക്ഷയിൽ
text_fieldsന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേ, സത്യപ്രതിജ്ഞക്കായി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പാർലമെന്റിലെത്തിയത് ഓട്ടോറിക്ഷയിൽ. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.
വന്യജീവി വിഷയത്തിൽ പാർലമെന്റില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കി. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എം.പിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് സി.പി.ഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കറാക്കിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

