ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി: കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ
text_fieldsകൊച്ചി: അഗതികളുടെ സഹോദരിമാര്‍ (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്- എസ്.ഡി) സന്യാസിനീ സമൂഹത്തിെൻറ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന് ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്ത്തിയതിെൻറ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം 26ന്.
ധന്യെൻറ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെൻറ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ വൈകീട്ട് മൂന്നിന് കൃതജ്ഞത ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും നടക്കും. ദൈവദാസെൻറ സുകൃതങ്ങള്‍ കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുകയെന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത െൈവദികനാണ് ഫാ. പയ്യപ്പിള്ളി.
കോന്തുരുത്തിക്കടുത്ത് പെരുമാനൂരില്‍ പയ്യപ്പിള്ളി ലോനന്, കുഞ്ഞുമറിയ ദമ്പതികളുടെ നാലാമത്തെ മകനായി 1876 ആഗസ്റ്റ് എട്ടിനാണ് ജനനം. ഫാ. പയ്യപ്പിള്ളി ആരംഭിച്ച എസ്.ഡി സന്യാസിനീ സമൂഹം 11 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1929 ഒക്ടോബര്‍ അഞ്ചിന് ഫാ. വര്‍ഗീസ് പയ്യപ്പിള്ളി അന്തരിച്ചു. 2009 ആഗസ്റ്റ് 25ന് ദൈവദാസനായി പ്രഖ്യാപിച്ചതോടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. 2011 ഫെബ്രുവരി 23ന് നാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നു. ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇനി അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
