Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികൃഷ്ട ജീവികളുടെ...

നികൃഷ്ട ജീവികളുടെ തലവന്‍റെ കീഴിലാണ്​ ഈ മ​ന്ത്രിസഭയെന്ന് ഫാ: തീയോഡീഷ്യസ്​ ഡിക്രൂസ്

text_fields
bookmark_border
Fr Theodosius DCruz
cancel

തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി നിർമാണം അവസാനിപ്പിക്കണമെന്ന ആവശ്യം ​ മുഖ്യമന്ത്രി തള്ളിയതോടെ സമരം ശക്തമാക്കാൻ തീരുമാനിച്ച്​ ലത്തീൻ കത്തോലിക്ക അതിരൂപതയും സംയുക്ത സമരസമിതിയും.

പിണറായി വിജയനെ തൂത്ത്​ തരിപ്പണമാക്കി കണ്ണൂരിലേക്ക്​ പറഞ്ഞയക്കേണ്ടി വന്നാലും സമരം ജയിച്ചിട്ടേ തങ്ങൾ അടങ്ങൂവെന്ന് വിഴിഞ്ഞം സംയുക്ത ​സമരസമിതി കൺവീനർ ഫാ: തീയോഡീഷ്യസ്​ ഡിക്രൂസ്. 'നികൃഷ്ട ജീവികളുടെ തലവന്‍റെ കീഴിലാണ്​ ഈ മ​ന്ത്രിസഭ ഇരിക്കുന്നത്​. നികൃഷ്ട ജീവി, കടക്ക്​ പുറത്ത്​ എന്ന്​ പറയുന്ന ആ ചങ്കന്‍റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ ആടുത്ത്​ വേണ്ട. ഇത്​ മത്സ്യത്തൊഴിലാളികളാണെ'ന്നും അദ്ദേഹം പറഞ്ഞു​.

സമരം മുൻകൂട്ടി തയാറാക്കിയതെന്നും പ്രദേശവാസികൾ സമരത്തിൽ പ​ങ്കെടുക്കുന്നില്ലെന്നുമുള്ള പിണറായി വിജയന്‍റെ നിലപാടാണ്​ സമരസമിതിയെ പ്രകോപിപ്പിച്ചത്​. സമരത്തിന്‍റെ എട്ടാം ദിവസമായ ചൊവ്വാഴ്ച വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന ഉപരോധ സമരം നടക്കുന്നതിനിടെയാണ്​ സർക്കാറിന്‍റെ നിലപാട്​ പുറത്ത്​ വന്നത്​.

പിന്നാലെ ഉച്ചക്ക്​ കലക്ടർ വിളിച്ച ജില്ലതല സർവകക്ഷി യോഗവും അലസിപ്പിരിഞ്ഞു. യോഗത്തിൽ ക്രിയാത്മകമായ ഒരു വിഷയവും ചർച്ചയായില്ലെന്ന്​ സമരസമിതി ആരോപിച്ചു. കലക്ടറോ പൊലീസ്​ കമീഷണറോ മേയറോ ഒരക്ഷരം മിണ്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഈ മാസം 29ന്​ പെരുമാതുറ മുതൽ വിഴിഞ്ഞംവരെ വള്ളങ്ങൾ നിരത്തി സമരം ചെയ്യാനും സമരസമിതി തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortPinarayi VijayanFr Theodosius DCruz
News Summary - Fr: Theodosius D'Cruz attack to Pinarayi Vijayan in Vizhinjam Issue
Next Story