Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ. സ്റ്റാൻ സ്വാമിയെ...

ഫാ. സ്റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്ത നടപടി മനുഷ്യാവകാശ ലംഘനം -കെ. സി. ജോസഫ്​

text_fields
bookmark_border
ഫാ. സ്റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്ത നടപടി മനുഷ്യാവകാശ ലംഘനം -കെ. സി. ജോസഫ്​
cancel

കോട്ടയം: മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ ഫാ. സ്റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കെ.സി ജോസഫ് എം.എൽ.എ. നരേന്ദ്രമോദിയുടെ ഭരണത്തിൽ നിരന്തരമായി നടക്കുന്ന പൗരാവകാശ നിഷേധത്തി​െൻറയും മനുഷ്യാവകാശ ലംഘനത്തി​െൻറയും അവസാനത്തെ ഉദാഹരണമാണ് 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമിയെ കോറെഗാവ് കേസിൽപെടുത്തി അറസ്റ്റ് ചെയ്ത സംഭവമെന്ന​ും അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിലെ ആദിവാസി ജനതയുടെ ഉന്നതിക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഫാ.സ്റ്റാൻസ്വാമിക്ക് മാവോയിസ്റ്റുകളുമായും തീവ്ര ഇടതുപക്ഷ ശക്തികളുമായും യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും ഗൂഢാലോചന കേസിൽ പെടുത്തിയ ബി.ജെ.പി ഗവൺമെൻറി​െൻറ നടപടിയെ കെ.സി. ജോസഫ് അപലപിച്ചു.

നഗ്നമായ നീതി നിഷേധമാണിത്. സൗമ്യനും നിസ്വാർത്ഥനുമായ പൊതുപ്രവർത്തകനായിട്ടാണ് ഫാ. സ്റ്റാൻസ്വാമി അറിയപ്പെടുന്നത്. ആരോഗ്യ പ്രശ്​നങ്ങളുള്ള വയോധികനായ വൈദികനെ എൻ.ഐ.എയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്ത നടപടി വളരെയേറെ സംശയകരമാണ്. നഗ്നമായ പൗരാവകാശലംഘനമായ ഈ നടപടി ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും എത്രയും വേഗം ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestStan SwamyK.C. Joseph
News Summary - Fr. Stan Swamy's arrest is a human rights violation said K.C. Joseph
Next Story