Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂർ പീഡനം: ഫാ....

കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി

text_fields
bookmark_border
കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി
cancel

തലശ്ശേരി: പ്ലസ്​ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ അഡീഷനൽ ജില്ല സെഷൻസ്​ കോടതി (ഒന്ന്) ശനിയാഴ്​ചയിലേക്ക്​ മാറ്റി. ചൊവ്വാഴ്​ച പരിഗണിക്കാൻ വെച്ചതായിരുന്നു. നേരത്തെ ഇതേ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന്​ കണ്ണൂർ സ്​പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയായ റോബിൻ വടക്കുംചേരി വീണ്ടും നൽകിയ ജാമ്യാപേക്ഷയാണ്​ മാറ്റിയത്​.

റിമാൻഡ്​ കാലാവധി ശനിയാഴ്​ച അവസാനിക്കും. കേസിൽ റോബിൻ ഉൾപ്പെടെ 10 പ്രതികളാണുള്ളത്​. ഇതിൽ ഒമ്പതു പ്രതികൾക്കും ഹൈ​കോടതി ​മുൻകൂർജാമ്യം അനുവദിച്ചതിനെ തുടർന്ന്​ അന്വേഷണ ഉദ്യോഗസ്​ഥനായ പേരാവൂർ സി.​െഎ മുമ്പാകെ കീഴടങ്ങിയിരുന്നു.

Show Full Article
TAGS:vicar robin wadakkanchery 
News Summary - fr. robin wadakkanchery
Next Story