കന്യാസ്ത്രീക്ക് നീതി നിഷേധിക്കുന്നത് സഭക്ക് നല്ലതല്ല: ഫാ. പോൾ തേലേക്കാട്
text_fieldsകൊച്ചി: കന്യാസ്ത്രീക്ക് നീതി നിഷേധിക്കുന്നത് കത്തോലിക്ക സഭയുടെ ഭാവിക്ക് നല്ലതല്ലെന്ന് സത്യദീപം എഡിറ്റർ ഫാ. പോൾ തേലക്കാട്. ഇത് കന്യാസ്ത്രീകളുടെ ഭാവിക്കും അപകടരമാണ്. പരാതിയിൽ നടപടികൾ നീട്ടികൊണ്ടു പോയി സമയം കളയുന്നത് കൃത്യവിലോപമാണ്. ഈ കാഴ്ചപ്പാട് സഭ തിരുത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാറും പൊലീസും നിഷ്ക്രിയരായെന്നും ഫാ. പോൾ തേലക്കാട് ആരോപിച്ചു.
ഇന്ത്യയിൽ പരമാധികാരമുള്ള മെത്രാൻ സമിതിക്ക് ഒരു മെത്രാനെതിരെ നടപടി സ്വീകരിക്കാൻ അധികാരമില്ല. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് റോമിന് റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. വിഷയത്തിൽ വത്തിക്കാനാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, കാലതാമസത്തിന് ഇടയാക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഫാ. പോൾ തേലക്കാട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
