സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ അന്തരിച്ചു
text_fieldsകൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന്‍ നേരേവീട്ടിൽ (49) അന്തരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് .
കഴിഞ്ഞ 13നു വൈകുന്നേരം മരട് പി.എസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അച്ചനു തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ മരട് സെൻറ് ജാന്നാ പള്ളി വികാരിയായിരുന്നു. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.
നേരത്തെ വൃക്കദാനം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.