Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ. അഹമ്മദിനോട്​...

ഇ. അഹമ്മദിനോട്​ കാണിച്ചത്​ ക്രൂരമായ അതിക്രമമെന്ന്​ മക്കൾ VIDEO

text_fields
bookmark_border
ഇ. അഹമ്മദിനോട്​ കാണിച്ചത്​ ക്രൂരമായ അതിക്രമമെന്ന്​ മക്കൾ VIDEO
cancel

കണ്ണൂർ: പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇ. അഹമ്മദിന് ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നതെന്ന് മക്കള്‍. ചികിത്സാ രീതിയിലെ കൃത്രിമത്വങ്ങളും മകന്‍ നസീര്‍ അഹമ്മദ് തുറന്നുകാട്ടി. മീഡിയവണ്‍ റിപ്പോര്‍ട്ടറോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടപടി എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി മകള്‍ ഫൌസിയ പറഞ്ഞു. തന്റെ പിതാവിനോട് ഒരു രീതിയിലുമുള്ള മനുഷ്യത്വം കാട്ടിയില്ല. ഈ നീതികേട് ഇനി ആരോടും ഉണ്ടാകരുത്. ഒരു രോഗിയോടും ചെയ്യാന്‍ പാടില്ലാത്തതാണ് ഡല്‍ഹി ആർ.എം.എല്‍  ആശുപത്രിയില്‍ നടന്നത്. രോഗിക്ക് 15 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഉപകരണം മണിക്കൂറുകളോളമാണ് ഉപയോഗിച്ചതെന്നും മക്കള്‍ പറഞ്ഞു. 

ബ്രെയിന്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്താതെ എഗ്മോ ചെയ്യാന്‍ ശ്രമിച്ചു. രാജ്യത്തുള്ള മുഴുവന്‍ ആരോഗ്യ വിദഗ്ധരും ആശുപത്രി അധികൃതരുടെ നടപടിയില്‍ ലജ്ജിക്കണം. നീതി കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. പിതാവിന്റെ മുഖം വികൃതമായ രീതിയിലാണ് കാണപ്പെട്ടത്. ഇതിന് ആർ.എം.എല്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

Show Full Article
TAGS:E Ahamed 
News Summary - fousiya shershad slams central government
Next Story