Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരക്കേസ്​:...

ചാരക്കേസ്​: നഷ്​ടപരിഹാരത്തിന്​ ഫൗസിയ ഹസൻ കോടതിയിലേക്ക്​

text_fields
bookmark_border
ചാരക്കേസ്​: നഷ്​ടപരിഹാരത്തിന്​ ഫൗസിയ ഹസൻ കോടതിയിലേക്ക്​
cancel

കോഴിക്കോട്​: കോളിളക്കം സൃഷ്​ടിച്ച ചാരക്കേസിൽ നിരപരാധിയാണെന്ന്​ കോടതി വിധിച്ച മാലദ്വീപ്​ വനിത ഫൗസിയ ഹസൻ നഷ്​ടപരിഹാരത്തിന്​ കോടതിയിലേക്ക്​. കേസിൽ കൂട്ടുപ്രതിയായ ​െഎ.എസ്​.ആർ.ഒ മുൻ ശാസ്​ത്രജ്​ഞൻ നമ്പി നാരായണന്​ കോ ടതി നഷ്​ടപരിഹാരം വിധിച്ച സാഹചര്യത്തിലാണ്​ ഫൗസിയ ഹസൻ നിയമവഴി തേടുന്നത്​. കോഴിക്കോട്ട്​ കേരള ലിറ്ററേച്ചർ ഫെസ ്​റ്റിവലിനെത്തിയ അവർ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

അഭിഭാഷകൻ പ്രസാദ്​ ഗാന്ധിയെ കേസ്​ നടത്തിപ്പിന്​ ചുമതലപ്പെടുത്തിയിട്ടുണ്ട്​. ഏത്​ കോടതിയെ സമീപിക്കണമെന്ന്​ അദ്ദേഹവുമായി ആലോചിച്ച്​ തീരുമാനിക്കും. ആവശ്യ​െപ്പടാതെതന്നെ നഷ്​ടപരിഹാരം അനുവദിക്കണം. മൂന്നു വർഷത്തോളമാണ്​ ജയിലിൽ കടുത്ത പീഡനത്തിന്​ വിധേയമാക്കിയത്​. നിരന്തരം അടിക്കുകയും ഭയപ്പെടുത്തുകയും ചെയ്​തു. മനക്കരുത്തുകൊണ്ടു മാത്രമാണ്​ പിടിച്ചുനിന്നത്.

ചെയ്യാത്ത കുറ്റം ചെയ്​​െതന്ന്​ തന്നെക്കൊണ്ട്​ പറയിപ്പിക്കാനായിരുന്നു അവരു​െട ശ്രമം. മകളെ ബലാത്സംഗത്തിന്​ വിധേയമാക്കു​െമന്നുവരെ​ െഎ.ബി ഉദ്യോഗസ്​ഥർ ഭീഷണിപ്പെടുത്തി. മകളു​െട വിദ്യാഭ്യാസമടക്കം താറുമാറായി. തങ്ങളുടെ പിറകെയായിരുന്നു ​െപാലീസ്​. ​വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ നമ്പി നാരായണന്​ നീതി ലഭിച്ചു. തനിക്കും അതേ നീതിക്ക്​ അർഹതയുണ്ട് ​-ഫൗസിയ ഹസൻ പറഞ്ഞു.

നമ്പി നാരായണൻ ഒരുവർഷമാണ്​ ജയിലിൽ കിടന്നത്​​. ശത്രുക്കൾക്കു​ പോലും ഇത്തരം അവസ്​ഥ വരരു​തേ എന്നാണ്​ പ്രാർഥന. ചിലരെ നശിപ്പിക്കാൻ അണിയറക്കു പിറകിൽ മറ്റുചിലർ നടത്തിയ രാഷ്​ട്രീയ ഗൂഢാലോചനയാണ്​ ഇൗ കേസ്​. രമൺ ശ്രീവാസ്​തവ​െയയും നമ്പി നാരായണനെയും ശശികുമാറിനെയും ഒരു പരിചയവുമില്ലായിരുന്നു. വേണ്ടരീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും കഴിയാത്ത താൻ എങ്ങനെയാണ്​ ചാരവനിതയാകുന്നതെന്ന്​ അവർ ചോദിച്ചു. കേസിനുശേഷം 2008ൽ ഇന്ത്യയിൽ വന്നിരുന്നു. പിന്നീട്​ മാലദ്വീപിലെത്തിയപ്പോൾ ഇതേക്കുറിച്ച്​ അവിടെ അന്വേഷണമുണ്ടായി. താൻ ഒരു ​െതറ്റും ചെയ്​തിട്ടി​ല്ലെന്ന്​​ എല്ലാവർക്കും ബോധ്യമായതായി ഫൗസിയ ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isronambi narayanankerala newsmalayalam newsmalayalam news onlinefousiya hassan
News Summary - fousiya hassan press meet- kerala news
Next Story