ഇടമലയാറിൽ നാലു ഷട്ടറും തുറന്നു; ജലനിരപ്പ് താഴുന്നു
text_fieldsകൊച്ചി: ഇടമലയാർ അണക്കെട്ടിൽ മൂന്നു ഷട്ടർ കൂടി തുറന്നു. ഇതോടെ ഡാമിെൻറ നാലു ഷട്ടറിലൂടെയും വെള്ളം നദിയിലേക്ക് ഒഴുകുകയാണ്. അണക്കെട്ടിെൻറ പരമാവധി ശേഷിയായ 169 മീറ്ററിൽ താഴെ ജലനിരപ്പ് നിർത്തുന്നതിനാണ് നാലാമത്തെ ഷട്ടറും തുറന്നത്.
ആകെയുള്ള നാല് ഷട്ടറിൽ മൂന്നെണ്ണം ശനിയാഴ്ച പകൽ അടക്കുകയും രാത്രിയോടെ ഒന്ന് തുറക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെ രണ്ടെണ്ണം കൂടി ഒരു മീറ്റർ വീതം ഉയർത്തിയത്. വൈകിട്ട് നാലാമത്തെ ഷട്ടറും തുറന്നു. ഞായറാഴ്ച വൈകീട്ട് നാലിനുള്ള കണക്ക് പ്രകാരം 168.91 മീറ്ററാണ് ജലനിരപ്പ്.
ആലുവയിലെ ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപ്, വിേൻറജ് വാലി, എടയപ്പുറം എന്നിവിടങ്ങളിൽ ഇപ്പോഴും കാര്യമായി വെള്ളം ഇറങ്ങിയിട്ടില്ല. ക്യാമ്പുകളിലേക്ക് പോകാതെ നിരവധി ആളുകൾ സ്വകാര്യ ഹോട്ടലുകളിലും മറ്റും അഭയം തേടിയിട്ടുമുണ്ട്.
മഴക്കെടുതിയുടെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് തിങ്കളാഴ്ച കൂടി നിലനിൽക്കും. ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ ദിവസങ്ങളായി നീണ്ട ആശങ്കക്ക് ശമനമാകുകയാണ്. എന്നാൽ, പെരിയാർ തീരത്തെ ചില ഭാഗങ്ങളിൽ ഇനിയും വെള്ളം ഇറങ്ങാനുണ്ട്. കോതമംഗലത്തെ ആദിവാസി മേഖലയിലേക്കുള്ള വഴി മണികണ്ഠൻചാൽ ചപ്പാത്ത് ഇപ്പോഴും മുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച വീണ്ടും മഴ പെയ്തതാണ് കാരണം. ഇതോടെ മറുകരയിലുള്ള ആദിവാസികളുടെ യാത്രസൗകര്യം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
