Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവ് വിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച നാല് യുവാക്കള്‍ അറസ്റ്റിൽ

text_fields
bookmark_border
തെരുവ് വിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച നാല് യുവാക്കള്‍ അറസ്റ്റിൽ
cancel

തിരുവല്ല: എം.സി റോഡിലടക്കം തെരുവ് വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ നാല് യുവാക്കളെ തിരുവല്ല പൊലീസ് പിടികൂടി. പെരിങ്ങര പെരുന്തുരുത്തി താഴ്ചത്തറയില്‍ അജു പോള്‍(21), അഖില്‍ ബാബു(23), ആലംതുരുത്തി പാലക്കുഴിയില്‍ ഷാജു(23), കാരണത്തുശ്ശേരിയില്‍ അനൂപ് വര്‍ഗീസ്(30) എന്നിവരാണ് പിടിയിലായത്.

വഞ്ചിമൂട്ടില്‍പ്പടി, മടിക്കോലിപ്പടി, തെങ്ങേലി ഈരടിച്ചിറ, മണിമന്ദിരം എന്നിവിടങ്ങളിലെ സോളാര്‍ തെരുവ് വിളക്കുകളിലെ ബാറ്ററിയാണ് കവര്‍ന്നത്. കഴിഞ്ഞ ഒന്‍പതിന് രാത്രി ഒരുമണിക്കും നാലിനും ഇടയിലായിരുന്നു കവര്‍ച്ച. ഇവര്‍ വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.

വാഹനത്തിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിക്കുന്ന ബാറ്ററി പെരിങ്ങരയിലെ ആക്രിക്കടയിലാണ് സംഘം വില്പന നടത്തിയിരുന്നത്. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four youths arrested for stealing street light batteries
Next Story