നാലുവയസ്സുകാരിക്ക് പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്
text_fieldsക്രിസ്തുദാസ്
പാറശ്ശാല: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ) ജഡ്ജ് കെ. വിദ്യാധരനാണ് വിധി പറഞ്ഞത്. കോട്ടുകാൽ വില്ലേജിൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തുദാസിനെയാണ് ശിക്ഷിച്ചത്.
2022 ലാണ് സംഭവം. റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികപീഡനം നടത്തിയെന്നാണ് കേസ്. വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

