Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനന്തവാടിയിൽ നാലു...

മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി.വിയിൽ; സ്വർണക്കമ്മൽ ഊരുന്നതിനിടെ കരഞ്ഞ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു; അന്വേഷണം ഊർജിതം

text_fields
bookmark_border
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി.വിയിൽ; സ്വർണക്കമ്മൽ ഊരുന്നതിനിടെ കരഞ്ഞ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു; അന്വേഷണം ഊർജിതം
cancel
camera_alt

കുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം

മാ​ന​ന്ത​വാ​ടി: രണ്ടു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെയായിരുന്നു ദ്വാ​ര​ക പു​ലി​ക്കാ​ട് റോ​ഡ​രി​കി​ലെ വീ​ട്ടു മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന വ​ട്ട​പ്പാ​റ ബി​ജു​വി​ന്റെ മ​ക​ള്‍ ജി​യ​ന്ന എ​ന്ന നാ​ലു വ​യ​സ്സു​കാ​രി​യെ കാ​ണാ​താ​യത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.

രാ​ത്രി 7.50 ഓ​ടെ പു​ലി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഒ​രാ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തു​ക​യും വീ​ടി​ന് സ​മീ​പ​ത്താ​യി നി​ർ​ത്തു​ക​യും വാ​ഹ​നം ഓ​ഫ് ചെ​യ്യാ​തെ വീ​ടി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​മീ​പ​ത്തെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സ​മ​യം ബി​ജു​വി​ന്റെ പ​ട്ടി കു​ര​ച്ച് ശ​ബ്ദം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ൽ​പ​സ​മ​യ​ത്തി​ന​കം ഇ​യാ​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ലി​രു​ത്തി തി​രി​ച്ചു​പോ​കു​ന്ന​താ​യി റോ​ഡി​ൽ നി​ന്നും 60 മീ​റ്റ​ർ മാ​റി​യു​ള്ള വീ​ട്ടി​ലു​ള്ള സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പൊ​ലീ​സും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി.

ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 10 മ​ണി​യോ​ട​ടു​ത്ത് ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​യെ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ കൂ​ടി​യാ​യ ജോ​സ് പാ​ല​യാ​ണ കാ​ണു​ന്ന​ത്. പൊ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു. മാ​മ​ന്റെ കൂ​ടെ​യാ​ണ് താ​ന്‍ വ​ന്ന​തെ​ന്ന് കു​ട്ടി ജോ​സി​നോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പി​താ​വി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു.

കു​ട്ടി​യെ ചെ​വി​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം ഊ​രി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ നാ​ലു വ​യ​സ്സു​കാ​രി ഇ​ത് ചെ​റു​ക്കു​ക​യും ബ​ഹ​ളം വെ​ച്ച​തോ​ടെ കു​ട്ടി​യെ റോ​ഡി​ൽ ഇ​റ​ക്കി വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. പ​രി​സ​ര​ത്തെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നീ​ല സ്‌​കൂ​ട്ട​റി​ല്‍ കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. വാ​ഹ​ന ന​മ്പ​റും ആ​ളെ​യും തി​രി​ച്ച​റി​യാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​നാ​യി മാ​ന​ന്ത​വാ​ടി ഡി.​വൈ.​എ​സ്.​പി വി.​കെ. വി​ശ്വം​ഭ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട സി.​ഐ മാ​രാ​യ പി. ​റ​ഫീ​ഖ്, ബി​ജു ആ​ൻ​റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ എ​ട്ടം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewskidnappingPolice CaseMananthavady
News Summary - Four-year-old girl kidnapped in Mananthavady
Next Story