Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്യമൃഗ സാന്നിധ്യമുളള ഏലത്തോട്ടത്തില്‍ നിന്ന് കാണാതായ നാല് വയസുകാരിയെ കണ്ടെത്തി

text_fields
bookmark_border
jesikka adimali
cancel
camera_alt

ഏലത്തോട്ടത്തില്‍ നിന്ന് കാണാതായ 4 വയസുകാരിയെ കണ്ടെത്തിയപ്പോള്‍.

Listen to this Article

അടിമാലി: വന്യമൃഗ സാന്നിദ്ധ്യമുളള രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടത്തില്‍ നിന്ന് കാണാതായ നാല് വയസുകാരിയെ കണ്ടെത്തി. അന്യ സംസ്ഥാന തൊഴിലാളികളായ ലഷ്മണന്‍-ജ്യോതി ദമ്പതികളുടെ മകള്‍ ജെസിക്ക(4)യെയാണ് ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. ഏലത്തോട്ടത്തില്‍ മറ്റു കുട്ടികളുമായി കളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. പരിഭ്രാന്തിയിലായ മതാപിതാക്കളും മറ്റ് തൊഴിലാളികളും കുട്ടിയെ കണ്ടെത്താന്‍ ഏലത്തോട്ടം അരിച്ച് പെറുക്കി അന്വേഷിച്ചു.

ശ്രമം പരാജയപ്പെട്ടതടെ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായം തേടി. നാട്ടുകാരുടെ സഹായത്തോടെ രാത്രി മുഴുവന്‍ ഏലത്തോട്ടത്തില്‍ കുട്ടിക്കായി തെരച്ചില്‍ നടത്തി. രണ്ട് കൂറ്റന്‍ കുളങ്ങള്‍ വറ്റിച്ചും അരുവികളിലും തെരച്ചില്‍ നടത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കാട്ടാനയും പുലിയും കരടിയുമൊക്കെ എത്തുന്ന സ്ഥലമായതിനാല്‍ എല്ലാവരും ഭയപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മറ്റൊരു തോട്ടത്തിലെ തൊഴിലാളികള്‍ ജോലിക്കായി പോകുബോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഏലത്തട്ടയുടെ ഇടയില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

നല്ല തണുപ്പുളള പ്രദേശമാണ് ബി ഡിവിഷന്‍. എന്നാല്‍ കുട്ടിക്ക് യാതോരു പരിക്കോ ക്ഷീണമോ ഇല്ലാതിരുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. കളിക്കുന്നതിനിടെ തോട്ടത്തില്‍ തൊഴിലാളികള്‍ സഞ്ചരിക്കുന്ന നടവഴിയിലൂടെ കുട്ടി തനിയെ സഞ്ചരിച്ച് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സഞ്ചരിച്ച് ക്ഷീണിച്ചപ്പോള്‍ ഉറങ്ങിപോയതാകാമെന്ന് ശാന്തമ്പാറ സി.ഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.

കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഒന്നര വയസുളള സഹോദരനും മറ്റൊരുകുട്ടിക്കുമൊപ്പമാണ് ജെസിക്ക കളിച്ചുകൊണ്ടിരുന്നത്. സാധാരണ കുട്ടികളെ ഒപ്പംകൂട്ടിയാണ് രക്ഷിതാക്കള്‍ ജോലിക്ക് പോകാറ്. 15 തൊഴിലാളികളാണ് ഈ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four-year-old girl found missing in cardamom orchard
Next Story