Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു

text_fields
bookmark_border
മാതാവ് അടുത്ത് നിൽക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം...
വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു
cancel

അതിരപ്പിള്ളി / കോയമ്പത്തൂർ: വാൽപ്പാറയിൽ നാലര വയസ്സുകാരിയെ പുലി പിടിച്ചു. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകൾ റൂസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നിൽക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം.

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിരച്ചിലിൽ പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - four-year-old girl caught by leopard while playing
Next Story