ഷാൾ മുറുകി മരിച്ച നാലു വയസ്സുകാരിയുെട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsrepresentative image
കോഴിക്കോട്: കഴിഞ്ഞ ദിവസം കഴുത്തിൽ ഷാൾ മുറുകി മരിച്ച നാല് വയസ്സുകാരിയുെട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
പുതിയങ്ങാടി കുഞ്ഞുമൊയ്തീൻ തൊടി അസറുവിെൻറ മകളുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.
ചൊവ്വാഴ്ചയാണ് കുട്ടിയെ വീട്ടിൽ അടച്ചിട്ട മുറിയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ബുധനാഴ്ച വെള്ളയിൽ പൊലീസ് ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. ആർ.ഡി.ഒയുടെ ഉത്തരവുപ്രകാരമാണ് വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തഹസിൽദാർ പ്രേംലാലിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. അസി. കമീഷണർ എ.വി. ജോൺ, വെള്ളയിൽ സി.ഐ. മനേഷ് പൗലോസ്, എസ്.ഐ കെ.പി.വിനോദ് കുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

