Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലമാരയിലൊളിച്ച്​ നാല്​ വയസുകാരൻ: മുൾമുനയിൽ പൊലീസും നാട്ടുകാരും

text_fields
bookmark_border
child-hide-31-05-2020
cancel
camera_altrepresentational image

കോഴിക്കോട്​: അലമാരയിൽ ഒളിച്ച നാല്​ വയസു​കാര​​െൻറ കുസൃതി പ്രദേശത്തെ രണ്ട്​ മണിക്കൂറിലേറെ മുൾമുനയിലാക്കി. വെള്ളയിൽ കോന്നാട്​ ബീച്ചിലാണ്​ രാവിലെ എ​ട്ടോടെ ആൺകുട്ടിയെ കാണാതായത്​. വീട്ടുകാർ വീടും പരിസരവും തെരഞ്ഞെങ്കിലും വിവരമൊന്നും കിട്ടിയില്ല. സംഭവമറിഞ്ഞ്​ ലോക്​ഡൗൺ കാലമായിട്ടും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ തടിച്ച്​ കൂടി. ബന്ധുക്കളുടെ കൂട്ടക്കരച്ചിലുമുയർന്നു.

കുട്ടികളെ പിടിക്കുന്നവരെപ്പറ്റിയടക്കം അഭ്യൂഹങ്ങളും പ്രചരിച്ചു. വെള്ളയിൽ പൊലീസെത്തി വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കാണാതായ വിവരം പൊലീസ്​ എല്ലാ ​േസ്​റ്റഷനിലേക്കും വയർലസ്​ സന്ദേശമായി അയച്ചു.

ഇതിനിടെ വീട്ടുകാരുടെ മൊഴിയെടുത്ത പൊലീസിന്​ കുഞ്ഞിന്​​ ഒളിച്ചു നിൽക്കുന്ന സ്വഭാവമു​െണ്ടന്ന്​ മനസിലായി. വീട്ടുകാരെ മുഴുവൻ പുറത്താക്കിയശേഷം രാവിലെ 10 ഓടെ പൊലീസ്​ നടത്തിയ തെരച്ചിലിൽ വീട്ടിൽ അലമാരക്കകത്ത്​ വിയർത്ത്​കുളിച്ച്​ ഒളിച്ചിരുന്ന കുഞ്ഞിനെ ക​െണ്ടത്തെുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - four year old child hide in Cupboard -kerala news
Next Story