Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു; മലപ്പുറത്ത് നാലു വയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു; മലപ്പുറത്ത് നാലു വയസ്സുകാരന് ദാരുണാന്ത്യം
cancel

മലപ്പുറം : കൊണ്ടോട്ടി നീറാട് തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് - നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടയിലാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four-Year-Old Boy Tragically Drowns in Stream at Kondotty, Malappuram
Next Story