സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരന് മരിച്ചു; ബന്ധുവായ ബാലികക്ക് പരിക്ക്
text_fieldsഎടക്കര: വീടിന് പിറകിലെ സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരന് മരിച്ചു, കൂടെയുണ്ടായിരുന്ന പിതൃസഹോദരീ പുത്രി പരിക്കുകളോടെ രക്ഷപ്പെട്ടു. പോത്തുകല്‍ പൊട്ടിയിലെ കുഴീങ്ങല്‍ ജാഫറിെൻറയും ലുബ്നയുടെയും ഏകമകന് മുഹമ്മദ് ഹസന് എന്ന ദില്‍ഷാദാണ് (നാല്) മരിച്ചത്. ജാഫറിെൻറ സഹോദരി ഫൗസിയയുടെ മകള്‍ ഫാത്തിമ നിസയാണ് (മൂന്നര) പരിക്കുകളോടെ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ അപകടം. സ്കൂളില്‍ പോകുന്നതിനു മുമ്പ് കളിക്കാൻ പുറത്തിറങ്ങിയതായിരുന്നു മുഹമ്മദ് ഹസന്. കൂടെ ഫാത്തിമയുമുണ്ടായിരുന്നു. ഇതിനിടെ കക്കൂസിനോട് ചേര്‍ന്ന് നില്ക്കുന്ന ആത്ത മരത്തില്‍നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം. കുട്ടികള്‍ ടാങ്കിന് മുകളിലെ സ്ലാബില്‍ കയറിയതോടെ ഇതിെൻറ ഒരു ഭാഗം പൊട്ടി കുട്ടികള്‍ കുഴിയിലേക്ക് പതിക്കുകയായിരുന്നു. കുഴിയിലെ മാലിന്യത്തില്‍ അകപ്പെട്ട കുട്ടികളുടെ മുകളില്‍ സ്ലാബ് അമരുകയും ചെയ്തു. ഫാത്തിമ നിസയുടെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ ഓടിയത്തെിയത്. അയല്‍വാസികളായ നിരവധിപേര്‍ എത്തിയെങ്കിലും തകര്‍ന്ന സ്ലാബിനടിയില്‍ കിടക്കുന്ന കുട്ടികളെ എളുപ്പത്തില്‍ രക്ഷിക്കാനായില്ല. കുടുംബശ്രീ പ്രവര്‍ത്തകയായ സലീനയാണ് സ്ലാബിെൻറ ചെറിയ വിടവിലൂടെ ഫാത്തിമ നിസയെ പുറത്തെടുത്തത്. കൂടുതല്‍ പേരെത്തി മുഹമ്മദ് ഹസനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. 15 മിനിറ്റിനുള്ളില്‍ രണ്ട് കുട്ടികളെയും കുഴിയില്‍നിന്ന് പുറത്തെടുത്തു. വിവരമറിഞ്ഞ് പോത്തുകല്‍ പൊലീസും സ്ഥലത്തത്തെി.
എസ്.ഐ കെ. ദിജേഷിെൻറ നേതൃത്വത്തില്‍ പൊലീസ് ജീപ്പിലാണ് മുഹമ്മദ് ഹസനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചത്. ഞെട്ടിക്കുളം ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാര്‍ഥിയാണ് മുഹമ്മദ് ഹസന്. മഞ്ചേരി പുതിയത്ത് അഷ്റഫാണ് ഫാത്തിമ നിസയുടെ പിതാവ്. ഫാത്തിമ നിസ പരിക്കുകളോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ജാഫറിെൻറ വീട്ടില്‍ വിരുന്നുവന്നതായിരുന്നു സഹോദരി ഫൗസിയയും മകളും. മുഹമ്മദ് ഹസെൻറ മൃതദേഹം വൈകീട്ട് നാലോടെ പോത്തുകല്‍ സുന്നി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.