അറ്റകുറ്റപ്പണിക്കിടെ ലിഫ്റ്റ് നിശ്ചലമായി; കുടുങ്ങിയ നാലു തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsതൃശൂർ: ചെട്ടിയങ്ങാടി ജങ്ഷനിലെ ജോംസൺ ബിൽഡിങ്ങിൽ അറ്റകുറ്റപ്പണിക്കെത്തിയ നാലു തൊഴിലാളികൾ ലിഫ്റ്റിൽ കുടുങ്ങി. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
കെട്ടിടത്തിലെ പഴയ ചില്ലുകൾ മാറ്റി സ്ഥാപിക്കുന്നതിന് പാലക്കാട്ടുനിന്നെത്തിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഏതാനും ചില്ലുകൾ ഇളകി താഴെ വീണിരുന്നു. ഇതേതുടർന്നുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് ലിഫ്റ്റ് സാങ്കേതിക തകരാർ മൂലം നിശ്ചലമായത്. വിവരം അറിഞ്ഞയുടൻ തൃശൂർ ഫയർഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ലിഫ്റ്റ് പൂർണമായി അടയാതിരുന്നതിനാൽ തൊഴിലാളികൾക്ക് ശ്വാസതടസ്സംപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെയാണ് പരിക്കുകളില്ലാതെ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ലിഫ്റ്റ് നിശ്ചലമായ വിവരം അറിഞ്ഞ ബാക്കി തൊഴിലാളികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

