Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ട​ലി​ൽ മു​ങ്ങി​യ...

ക​ട​ലി​ൽ മു​ങ്ങി​യ ഫൈ​ബ​ർ വ​ള്ള​ത്തി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ൽ​നി​ന്ന് വ​ല സു​ര​ക്ഷാ ബോ​ട്ടി​ലേ​ക്ക് മാ​റ്റു​ന്നു
cancel
camera_alt

മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ൽ​നി​ന്ന് വ​ല സു​ര​ക്ഷാ ബോ​ട്ടി​ലേ​ക്ക് മാ​റ്റു​ന്നു

അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ത​ക​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ​വ​കു​പ്പി​ന്റെ സു​ര​ക്ഷ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ന്തോ​ണി, പു​ഷ്പ​ദാ​സ​ൻ, സെ​ൽ​വ​ൻ, ഏ​ലി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി മു​ന​മ്പം ഹാ​ർ​ബ​റി​ലെ​ത്തി​ച്ച​ത്.

ര​ണ്ടു​ദി​വ​സം മു​മ്പ് മു​ന​മ്പ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തി​രു​വ​ന​ന്ത​പു​രം ക​രി​ങ്കു​ളം സ്വ​ദേ​ശി അ​ന്തോ​ണി​യു​ടെ ‘അ​ൽഭു​ത മാ​ത’ ഫൈ​ബ​ർ വ​ള്ള​മാ​ണ് അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്തു​നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഞ്ച​ങ്ങാ​ടി​ക്ക് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​ത്രി​യാ​യ​തി​നാ​ലും ആ​ശ​യ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് ക​ട​ലി​ൽ വ​ഞ്ചി ത​ക​ർ​ന്ന് വെ​ള്ളം ക​യ​റു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ എം.​എ​ഫ്. പോ​ളി​ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. വ​ല​യും എ​ൻ​ജി​നും പി​ടി​ച്ച മീ​നും റെ​സ്ക്യൂ ബോ​ട്ടി​ൽ ക​ര​യി​ലെ​ത്തി​ച്ചു. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എം. ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ സെ​ബി​ൻ ഫി​ഷ​റീ​സ് സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഷി​ഹാ​ബ്, ഫ​സ​ൽ,ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി, ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedThrissur NewsFishermen rescued
News Summary - Four workers in a fiber boat sunk in the sea were rescued
Next Story