ചെറുകുളമ്പ് സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മലപ്പുറം മങ്കട ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സ്കൂളിന്റെ മാനേജരുടെ ചുമതലയുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിവോ സമ്മതമോ ഇല്ലാതെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ചത്. ക്രമവിരുദ്ധമായ നിയമനം നടത്തിയ ഹെഡ്മിസ്ട്രസിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
സ്കൂൾ മാനേജരുടെ ചുമല മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിഷിപ്തമായിരുന്ന അവസരത്തിലാണ് അനധികൃതമായും സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻ മാനേജർ ശെരീഫ ഫാത്തിമ മുല്ലബീവി നിർദേശം നൽകിയത്. മുൻ മാനേജരുടെ നടപടി അധികാര ലംഘനവും സർക്കാർ ഖജനാവിന് നഷ്ടം വരുത്തുന്ന പ്രവർത്തിയുമാണ്. അതിനാൽ ഭരണവകുപ്പ് അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
വിദ്യാഭ്യാസ ഉപഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകിയന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2023 ജനുവരി 28ന് സ്കൂൾ സന്ദർശിച്ചു. അധ്യാപകരെ അനധികൃതമായി നിയമിച്ചുവെന്ന അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഷയത്തിൽ 2023 ഫെബ്രുവരി എട്ടിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് ഹിയറിങ് നടത്തി. പരാതിക്കാരനായ ഷാജഹാൻ മച്ചിങ്ങൽ സ്കൂളിലെ പ്രധാനാധ്യാപിക എന്നിവർ ഹിയറിങ്ങിൽ പങ്കെടുത്തു.
സ്കൂളിലെ മുൻ മാനേജർ, ശെരീഫ ഫാത്തിമ മുല്ലബീവി, അനധികൃതമായി നിയമിക്കപ്പെട്ട അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തില്ല. തുടർന്ന് ഹിയറിങ്ങിൽ കക്ഷികൾ സമർപ്പിച്ച സ്റ്റേറ്റ്‌മെൻറുകൾ സഹിതം പരാതിയിലുള്ള വിശദമായ റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് 2023 ഫെബ്രുവരി 20ന് നൽകി. ഈ വിഷയത്തിൽ എന്ത് തുടർനടപടികൾ കൈക്കൊള്ളണമെന്നതിനെ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടറോട് അപേക്ഷിച്ചു. ധനാകര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്കൂളിൽ നടന്ന നിയമവിരുദ്ധ നിമയമനം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

