നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി
text_fieldsകൊല്ലം: റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം - എറണാകുളം മെമു സ്പെഷൽ ഇനി 66327/28 നമ്പറുകളിൽ സ്ഥിരമായി സർവിസ് നടത്തും. 06061/62 എറണാകുളം - വേളാങ്കണ്ണി സ്പെഷൽ 16363/64 നമ്പറുകളിൽ സ്ഥിരമാകും. തീർഥാടകരുടെയും സാധാരണ യാത്രക്കാരുടെയും ഏറെനാളത്തെ ആവശ്യമാണിത്.
തിരുവനന്തപുരം നോർത്ത് -മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (06163/064) ഇനി 16313/14 നമ്പറുകളിൽ സ്ഥിരമായി ഓടും. 08539/40 വിശാഖപട്ടണം - കൊല്ലം സ്പെഷ്യൽ 18501/502 നമ്പറുകളിൽ സ്ഥിരമാകും. ട്രെയിനുകൾക്ക് സ്ഥിരപദവി ആശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തോടും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോടും പലതവണ ചർച്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

