Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ നാലു...

സംസ്​ഥാനത്ത്​ നാലു പൊലീസ്​ സ്​റ്റേഷനുകൾ കൂടി

text_fields
bookmark_border
സംസ്​ഥാനത്ത്​ നാലു പൊലീസ്​ സ്​റ്റേഷനുകൾ കൂടി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ നാലു​ പൊലീസ്​ സ്​റ്റേഷനുകൾ നാളെ പ്രവർത്തനം ആരംഭിക്കുമെന്ന്​ മുഖ്യമന്ത്രി പി ണറായി വിജയൻ പറഞ്ഞു. കോവിഡ്​ 19 ൻെറ സാഹചര്യം കൂടി പരിഗണിച്ചാണ്​ ഇവയുടെ പ്രവർത്തനം തുടങ്ങിയതെന്നും അദ്ദേഹം പറഞ് ഞു. വയനാട്ടിലെ നൂൽപ്പുഴ, ഇടുക്കി, പത്തനംതിട്ട, കാസർകോട്​ എന്നിവിടങ്ങളിലാണ്​ പൊലീസ്​ സ്​റ്റേഷൻ ആരംഭിക്കുക.

വയനാട്ടിലെ നൂൽപ്പുഴ ഒഴികെയുള്ളവ വനിത പൊലീസ്​ സ്​റ്റേഷനുകളായിരിക്കും. ഇതിനകം 2,47,899 വീടുകൾ ജനമൈത്രി പൊലീസ്​ സന്ദർശിച്ചു. 42 പേർക്ക്​ ജില്ലക്ക്​ പുറത്തേക്ക്​ മരുന്നെത്തിക്കാനുള്ള ​പ്രവർത്തനവും ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഫയർ ആൻഡ്​ റെസ്​ക്യൂ 22533 സ്​ഥലങ്ങളും 32265 വാഹനങ്ങൾ അണുവിമുക്തമാക്കി. 9873 ​േപർക്ക്​ അവശ്യമരുന്നുകൾ വീടുകളിൽ എത്തിച്ചു.460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വിഷു, അം​ബേദ്​കർ ജയന്തി ആശംസിച്ച്​ മുഖ്യമന്ത്രി

എല്ലാവർക്കും വിഷു, അം​ബേദ്​കർ ജയന്തി ആംശസിച്ച്​ മുഖ്യമന്ത്രി. തുല്യത സന്ദേശം കൂടി പകർന്നുതന്നതാണ്​ വിഷു. തുല്യതക്കും സമത്വത്തിനും​ വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനാണ്​​ അ​ംബേദ്​കർ. എന്നും ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തിൽ അധിഷ്​ഠിതമായ തുല്യതക്ക്​ വേണ്ടിയുള്ള പോരാട്ടത്തിൽ അംബേദ്​കറുടെ 130ാം ജന്മദിനം ഈ വിഷുവിന്​ വന്നുചേരുന്നതിൽ അതി​േൻറതായ ഔചിത്യ ഭംഗിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷു കൈനീട്ടം നാടിനുവേണ്ടിയാ​ക​ട്ടെയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയാക്കി വിഷു കൈനീട്ടം മാറ്റാൻ സാധിക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ റമദാൻ മാസം ആരംഭിക്കും. സക്കാത്തിൻെറ ഘട്ടം കൂടിയാണിത്​. ആ മഹത്തായ സങ്കൽപ്പം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം. മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസോടെ നിർവഹിക്കാ​െമന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newscoronamalayalam newscovid 19
News Summary - Four police stations Started Tomorrow pinarayi vijayan -Kerala news
Next Story