കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസിൽ നാലുപേർക്ക് 30 വർഷം തടവ്
text_fieldsതിരുവനന്തപുരം: 101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ നാലുപേർക്ക് 30 വർഷം വീതം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഫൈസൽ, നിയാസ്, ജസീൽ, റിയാസ് എന്നിവരെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി- VII ശിക്ഷിച്ചത്. 2020 ഒക്ടോബർ എട്ടിന് ആലംകോട് വെള്ളംകൊള്ളിയിൽ രണ്ട് വാഹനങ്ങളിലായി കടത്തുമ്പോഴാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്.
കടത്താനുപയോഗിച്ച രണ്ട് പിക്കപ്പ് വാനുകളും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമീഷണർ ആയിരുന്ന ഹരികൃഷ്ണപിള്ളക്കായിരുന്നു അന്വേഷണ ചുമതല. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി, സലാഹുദീൻ, അഡ്വക്കേറ്റുമാരായ അസീം, ഷമീർ, അസർ, നീരജ്, രാജ്കമൽ എന്നിവരും ഹാജരായി.

